മില്‍മ പാല് ലിറ്ററിന് 6 രൂപ ഉയരും; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
കര്‍ഷകര്‍ക്കുണ്ടാവുന്ന കനത്ത നഷ്ടം കൂടി കണക്കിലെടുത്ത് ലിറ്ററിന് 8 രൂപ ആക്കി വില കൂട്ടണം എന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ
23 Nov 2022 1:44 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില ഉയരും. ഒരു ലിറ്റര്‍ പാലിന് ആറു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഡിസംബര്‍ ഒന്നു മുതല്‍ വില ഉയര്‍ത്തുമെന്ന് മില്‍മ അറിയിച്ചു. പാല് വില വര്‍ദ്ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ലിറ്ററിന് 6 രൂപ ഉയര്‍ത്താന്‍ അനുമതി നല്‍കിയത്. അടുത്ത മാസം ഒന്നു മുതല്‍ മില്‍മ പാലിനും പാലുല്പന്നങ്ങള്ക്കും വില വര്‍ദ്ധിക്കും. പാല് ക്ഷാമത്തിനൊപ്പം കര്‍ഷകര്‍ക്കുണ്ടാവുന്ന കനത്ത നഷ്ടം കൂടി കണക്കിലെടുത്ത് ലിറ്ററിന് 8 രൂപ ആക്കി വില കൂട്ടണം എന്നായിരുന്നു മില്‍മയുടെ ശുപാര്‍ശ.
സര്‍ക്കാറിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ അടുത്ത മാസം 1 മുതല്‍ ഉപഭോക്താക്കള്‍ ലിറ്ററിന് 6 രൂപ കൂടുതല്‍ നല്‍കേണ്ടിവരും. എന്നാല്‍, കര്‍ഷകനും കൊടുക്കുന്ന ആനുകൂല്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മില്‍മ ചെയര്മാന് കെ എസ് മണി വ്യക്തമാക്കി. പാല് വിലയില്‍ കുറഞ്ഞത് അഞ്ചു രൂപ എങ്കിലും വര്‍ധനവ് ഉണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കിയിരുന്നു.
Story Highlights: Milma milk to rise by Rs 6 per litre; Effective December 1
- TAGS:
- Milma
- Farmers
- Milk Price