പൊലീസ് അക്കാദമിയിൽ കൂട്ട കൊവിഡ് വ്യാപനം; ഒരേ സമയം 30 പേർക്ക് കൊവിഡ്
രോഗവ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു.
2 Jun 2022 6:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂർ: പൊലീസ് അക്കാദമിയിൽ കൂട്ട കൊവിഡ് വ്യാപനം. രാമവർമപുരം അക്കാദമിയിൽ നടക്കുന്ന വനിതാ ബറ്റാലിയൻറെയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും പരീശലനത്തിൽ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
രോഗവ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്ളസ്റ്ററായി പ്രഖ്യാപിച്ചു. ഇതേതുടർന്ന് അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപന തോത് വർധിച്ചു വരികയാണ്. തുടരെ മൂന്നാം ദിവസവും കൊവിഡ് രോഗികൾ ആയിരം കടന്നിരിക്കുന്നു. ഇന്ന് 1,278 പേർക്കാണ് കൊവിഡ്. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.
STORY HIGHLIGHTS: Massive covid expansion at police academy; covid for 30 people at a time
- TAGS:
- covid
- police accademy
- Thrissur
Next Story