Top

ടോയ്‌ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ച് നടന്‍ ഉണ്ണിരാജന്‍; 'എല്ലാ തൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്' എന്ന് മറുപടി

ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചു.

8 May 2022 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോയ്‌ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ച് നടന്‍ ഉണ്ണിരാജന്‍; എല്ലാ തൊഴിലിനും അതിന്റെ മഹത്ത്വമുണ്ട് എന്ന് മറുപടി
X

കണ്ണൂർ: കാസർഗോഡ് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലെറ്റ് ക്ലീനറുടെ അപേക്ഷയിൽ കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിന് എത്തിയത് പതിനൊന്ന് പേർ. അതിൽ ഒരാളെ കണ്ട ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ ഞെട്ടി. 'മറിമായം' എന്ന ടിവി പരിപാടിയുടെയും 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ഓപ്പറേഷൻ ജാവ' തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനായ നടൻ ഉണ്ണിരാജനായിരുന്നു ആ ഉദ്യോഗാർത്തി.

ഈ ജോലിയെക്കുറിച്ച് അറിവോടെയാണോ അപേക്ഷിച്ചിരിക്കുന്നത് എന്ന് എംപ്ലോയ്‌മെന്റ്‌ കാർഡ് ഉൾപ്പെടെ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം ബോർഡംഗങ്ങൾ ചോദിച്ചു. ഒരു ജോലി എന്നത് തന്റെ സ്വപ്നമാണ് എന്നായിരുന്നു നടന്റെ മറുപടി. മാതൃഭൂമി ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സീരിയിലില്‍ നിന്ന് വലിയ വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടയിൽ വീണു പരിക്കേറ്റതിനാല്‍ ശാരീരികാവസ്ഥയും മോശമാണ്. പിന്നെ എല്ലാ തൊഴിലിനും അതിന്റെതായ മഹത്ത്വമുണ്ട് എന്നാണ് നടൻ പറയുന്നത്. ഗാന്ധിജി പോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. താൻ അല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ എന്നും നടൻ ചോദിക്കുന്നു.

ബ്രിട്ടീഷ് കാലഘട്ടത്തിലുളള 'സ്‌കാവഞ്ചര്‍' എന്ന പോസ്റ്റാണിത്. ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. തിങ്കളാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.

story highlights: marimayam fame actor unnirajan appointed in scavenger post

Next Story