Top

'കേരളത്തിൽ ഓർഡിനൻസ് രാജെന്ന മലയാള മനോരമ വാർത്ത വ്യാജം'; പി രാജീവ്

'കഴിഞ്ഞ വർഷം ആകെ 43 ഓർഡിനൻസുകൾ ആണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്'

28 July 2022 12:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിൽ ഓർഡിനൻസ് രാജെന്ന മലയാള മനോരമ വാർത്ത വ്യാജം; പി രാജീവ്
X

തിരുവനന്തപുരം: കേരളത്തിൽ ഓർഡിനൻസ് രാജെന്ന വാർത്ത വ്യാജമെന്ന് വ്യവസായ മന്ത്രി പി രാജീവ്. 'നിയമസഭ നോക്കുകുത്തി കേരളത്തിൽ ഓർഡിനൻസ് രാജ്' എന്ന തലക്കെട്ടിൽ മലയാള മനോരമ ദിനപ്പത്രമാണ് വാർത്ത നൽകിയത്. വാർത്ത വസ്തുത വിരുദ്ധമാണ്. വാർത്തയിൽ പറയുന്നതു പോലെ കഴിഞ്ഞ വർഷം ഒരു സമയത്തും 144 ഓർഡിനൻസുകൾ പ്രാബല്യത്തിൽ ഉണ്ടായിരുന്നില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ വർഷം ആകെ 43 ഓർഡിനൻസുകൾ ആണ് പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. അതിൽ 34 എണ്ണവും തൊട്ടടുത്ത് ചേർന്ന നിയമസഭാ സമ്മേളങ്ങളിൽ ബില്ലുകൾ അവതരിപ്പിച്ച് നിയമമാക്കി. നിയമ നിർമ്മാണത്തിന് മാത്രമായി ഒക്ടോബർ-നവംബർ മാസങ്ങളിൽ സഭ ചേർന്നു. നിലവിൽ 11 ഓർഡിനൻസുകൾ മാത്രമാണ് പ്രാബല്യത്തിൽ ഉള്ളതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

STORY HIGHLIGHTS: Minister P Rajeev says news like ordinance raj in kerala is fake



Next Story