സേവ് ബോക്സ് തട്ടിപ്പ്: മുഖ്യ പ്രതി പിടിയില്‍, ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനെന്ന് വാദം
മൂന്ന് പരാതികളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ലഭിച്ചത്
22 Jan 2023 6:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: സേവ് ബോക്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശി സ്വാതിക്ക് റഹീമിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സേവ് ബോക്സ് എന്ന പേരില്‍ വിവിധ ഇടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന പേരില്‍ പലരില്‍ നിന്നായി ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി.
പല ചലച്ചിത്ര താരങ്ങളുമായി അടുത്ത ബന്ധമെന്ന് അവകാശപ്പെട്ടിരുന്ന സ്വാതിക്, ഈ ബന്ധങ്ങള്‍ ഉള്‍പ്പടെ തട്ടിപ്പിന് ഉപയോഗിച്ചുവെന്നാണ് വിവരം. മൂന്ന് പരാതികളാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ ലഭിച്ചത്.
Story Highlights: Main Accused Arrested In Thrissur Save Box Case
- TAGS:
- Arrest
- Kerala Police
- Thrissur
Next Story