Top

ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത

ഉച്ചക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത

4 Oct 2022 2:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത. ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പില്ല. ഉച്ചക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമർദം രൂപംകൊണ്ടതാണ് മഴക്ക് കാരണം.

ന്യൂനമർദം മൂലം കിഴക്കൻ മേഖലയിൽ ശക്തമായ മഴ പെയ്തേക്കും എന്നാണ് പ്രവചനം. തിങ്കളാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായിരുന്നു യെല്ലോ അലർട്ട്. അതേസമയം കനത്ത മഴയിൽ തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുളള റോഡ് തകർന്നു. ഇതോടെ പൊന്മുടി പൂർണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. റോഡ് പണി തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിഞ്ഞത്. റോഡ് തകർന്നതിനാൽ പൊന്മുടിയിലേക്ക് വിനോദസഞ്ചാരികളെ നേരത്തെ തന്നെ അനുവദിച്ചിരുന്നില്ല.

STORY HIGHLIGHTS: low pressure weather in Bay of Bengal chance of rain in the kerala today

Next Story