
കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്. ഓരോ അറ്റവും കൂട്ടി മുട്ടിക്കാന്‍ നടക്കുന്നവരെ കുടുക്കുന്ന സിബില്‍ സ്‌കോര്‍ എന്ന വെല്ലുവിളിയെ തുറന്ന് കാട്ടുകയാണ് റിപ്പോര്‍ട്ടര്‍ ടി വി ലൈവത്തോണ്‍.
സ്വകാര്യ ഏജന്‍സി നിശ്ചയിക്കുന്ന സിബില്‍ സ്‌കോര്‍ മോശമാണെങ്കില്‍ ബാങ്കുകളില്‍ നിന്ന് വായ്പ കിട്ടാത്ത സാഹചര്യമുണ്ട്. അടവൊന്നു മുടങ്ങിയാല്‍ സിബില്‍ സ്‌കോര്‍ കുത്തനെ കുറയും. വായ്പയെടുക്കാന്‍ പോകുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇതില്‍പ്പെട്ടുപോകുന്നതിലേറെയും സാധാരണക്കാരെയാണെന്നതില്‍ അതിശയമില്ല. ബാങ്കുകളില്‍ ലോണ്‍ കൊടുക്കാതെ ആവുന്നതോടെ ഒടുക്കം പലിശക്കാരുടെ അടുത്തെത്തുകയും ജീവിതം തന്നെ നിറംകെടുന്ന അവസ്ഥയിലേക്കെത്തുകയും ചെയ്യും. പതുക്കെ ലോണ്‍ ആപ്പുകളില്‍ അഭയം തേടും. കടയ്ക്കണിയില്‍ നിന്ന് കൂടുതല്‍ കടയ്ക്കണിയിലേക്ക് പോയി ഒടുവില്‍ ജീവിതം തന്നെ തകര്‍ന്നു പോകുന്ന അവസ്ഥ. കടം കൂടിക്കൂടി ആത്മഹത്യ ചെയ്യേണ്ടി വരുന്നവരും നിരവധിയാണ്. വായ്പ അടച്ച് തീര്‍ത്താലും രക്ഷയില്ല. എപ്പോഴെങ്കിലും മുടങ്ങിയത് എല്ലാ കാലത്തും വില്ലനാകുന്നതും കാണാം.
വാഹനവായ്പ തവണ മുടങ്ങി; അടച്ചു തീർത്തിട്ടും സിബിൽ വെല്ലുവിളി, ഭവന വായ്പയില്ല
വാഹനവായ്പ തവണ മുടങ്ങിയതിന്‍റെ പേരിൽ യുവാവിന്റെ സിബിൽ സ്കോറിന് തിരിച്ചടിയായ ദുരനുഭവം പറയാം. വായ്പ പൂർണമായും അടച്ചു തീർത്തു വർഷങ്ങൾ പിന്നിട്ടിട്ടും കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ സിബിൽ സ്കോർ 'തിരിച്ചടി'യായി തുടരുകയാണ്. വീടിനായി വായ്പ തരപ്പെടുത്താൻ ബാങ്കിൽ എത്തിയപ്പോഴാണ് സിബിൽ സ്കോർ വില്ലൻ ആണെന്നും വായ്പ ലഭിക്കില്ലെന്നും അറിയുന്നത്.
സിബില്‍ സ്‌കോര്‍ പൂട്ടിച്ചത് സ്വപ്‌ന സംരംഭമായ സൂപ്പര്‍മാര്‍ക്കറ്റ്
സിബിൽ സ്കോർ കുറഞ്ഞതു കാരണം ലോൺ കിട്ടാതെ വന്നതോടെ സ്വപ്നങ്ങൾ നെയ്തുകൂട്ടി ആരംഭിച്ച സൂപ്പർ മാർക്കറ്റ് പൂട്ടേണ്ടി വന്ന യുവ സംരഭകയാണ് സ്നേഹലത. നേരത്തെ എടുത്തിരുന്ന ലോൺ കൊവിഡ്ക്കാലത്ത് കൃത്യസമയത്ത് അടയ്ക്കാതെ വന്നതോടെയാണ് സ്നേഹയുടെ സിബിൽ സ്കോർ ഇടിഞ്ഞത്. എന്നാൽ ലോൺ അടച്ചു പൂർത്തിയാക്കിയെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ മൂന്നു ബാങ്കുകളെ സമീപിച്ചപ്പോഴും സിബിൽ സ്കോർ മാനദണ്ഡമായി മാറുകയായിരുന്നു. ബിസിനസ് സംരംഭങ്ങൾ പൂട്ടിയതോടെ 22 ലക്ഷം രൂപയുടെ ബാധ്യതയുമായാണ് സ്നേഹ ഇന്ന് ജീവിക്കുന്നത്.
'കൃഷിക്കായി ലോണിന് സമീപിച്ചപ്പോള്‍ സിബില്‍ സ്‌കോറിന്റെ പേരില്‍ ബാങ്കുകള്‍ വാതിലടച്ചു'
കൊച്ചി: സിബില്‍ സ്‌കോര്‍ കര്‍ഷകരുടെ നട്ടെല്ല് ഒടിക്കുകയാണെന്ന് കര്‍ഷകനും ചലച്ചിത്ര താരവുമായ കൃഷ്ണപ്രസാദ്. സര്‍ക്കാര്‍ നെല്ലിന് തരുന്ന വില ലോണായി തരുന്നത് ഇരട്ടി പ്രഹരമാണെന്നും കൃഷ്ണപ്രസാദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ഉല്‍പ്പന്നത്തിന്റെ മൂല്യം നമുക്ക് കിട്ടണം. സര്‍ക്കാരിന് വേണ്ടി സപ്ലൈക്കോയാണ് ഉല്‍പ്പന്നങ്ങള്‍ എടുക്കുന്നത്. അതിന് ലഭിക്കേണ്ട തുകയ്ക്ക് സര്‍ക്കാരാണ് ഗ്യാരണ്ടി നല്‍കുന്നത്. സര്‍ക്കാര്‍ പണം കൃത്യമായി അടക്കാതെ വരുമ്പോള്‍ കര്‍ഷര്‍ ബാങ്കില്‍ വായ്പയ്ക്കായി പോകുമ്പോഴാണ് സര്‍ക്കാര്‍ തരുന്നത്. വായ്പയാണെന്നും സിബില്‍ സ്‌കോര്‍ നഷ്ടപ്പെട്ടെന്നും അറിയുന്നത്', കൃഷ്ണ കുമാര്‍ പറഞ്ഞു. കര്‍ഷകന്‍ നേരിട്ട അനുഭവം ചൂണ്ടികാട്ടിയാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറയുന്നത്.
വായ്പയെല്ലാം തിരിച്ചടച്ചിട്ടില്ലും സിബിൽ സ്കോർ തന്നെ; വലഞ്ഞ് കച്ചവടക്കാരൻ
സിബിൽ സ്കോർ കുറവെന്ന കാരണത്താൽ വായ്പ നിഷേധിക്കപ്പെട്ടതിന്‍റെ പേരിൽ കഷ്ടപ്പെടുകയാണ് പത്തനംതിട്ട റിംഗ് റോഡിൽ തട്ടുകട നടത്തുന്ന പ്രസാദ് എന്ന കച്ചവടക്കാരൻ. തട്ടുകടയിൽ നിന്നും ഭേദപ്പെട്ട വരുമാനം ഉള്ളതിനാൽ ആവശ്യപ്പെട്ട അമ്പതിനായിരം രൂപ വായ്പ തരാമെന്ന് ബാങ്ക് അധികൃതർ ആദ്യം അറിയിച്ചിരുന്നു. അവസാന നിമിഷമാണ് സിബിൽ സ്കോർ കുറവാണ് എന്ന് പറഞ്ഞ് വായ്പ നിഷേധിക്കപ്പെട്ടതെന്ന് പ്രസാദ് പറയുന്നു. നിലവിൽ പ്രസാദിന് ബാങ്കിലോ മറ്റ് ഫിനാൻസ് സ്ഥാപനത്തിലോ വായ്പ കുടിശ്ശികയില്ല.
സിബിൽ സ്കോറിൽ നെൽ കർഷകരും ദുരിതത്തിൽ
സിബിൽ സ്കോറിൽ നെൽ കർഷകരും ദുരിതത്തിൽ. പിആർഎസ് തിരിച്ചടവ് മുടങ്ങുന്നത് കർഷകരുടെ സിബിൽ സ്കോറിനെ ബാധിക്കുന്നു. വായ്പ പോലും എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് നെൽ കർഷകർ. സപ്ലൈകോയുടെ ജാമ്യത്തിലാണ് പാടി റസീപ്റ്റ് ഷീറ്റ് വായ്പ നൽകുന്നത്. ഇതിന്റെ തിരിച്ചടവ് സർക്കാർ കൃത്യമായി നടത്തുന്നില്ല. തങ്ങളുടേതല്ലാത്ത കാരണത്തിൽ വിദ്യാഭ്യാസ വായ്പ പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു.
'ഞങ്ങളുടെ സിബില്‍ സ്‌കോര്‍ കുറയാന്‍ കാരണം സര്‍ക്കാര്‍'; വലഞ്ഞ് നെല്‍കര്‍ഷകര്‍
വ്യക്തിഗതമായി എടുത്ത ലോണിന്റെ തിരിച്ചടി മുടങ്ങുമ്പോള്‍ സിബില്‍ സ്‌കോര്‍ കുറയാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നല്‍കാനുള്ള പണത്തിന്റെ പേരില്‍ സ്വന്തം സിബില്‍ സ്‌കോര്‍ കുറയുന്ന ഒരു വിഭാഗമുണ്ട്. കേരളത്തിലെ നെല്‍കര്‍ഷകരാണത്. സിബില്‍ സ്‌കോര്‍ കുറഞ്ഞതോടെ വ്യക്തിഗത വായ്പകള്‍ ലഭിക്കാതായെന്നും, ജീവിതം വഴിമുട്ടി എന്നും പാലക്കാട്ടെ നെല്‍ക്കര്‍ഷകര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പിആര്‍എസ് (paddy receipt sheets) വെല്ലുവിളിയാകുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിദ്യാഭ്യാസ വായ്പ എടുത്തപ്പോഴാണ് പിആര്‍എസ് തങ്ങളുടെ സിബില്‍ സ്‌കോറിനെ ബാധിച്ചതായി അറിയുന്നതെന്നും കര്‍ഷകന്‍ വ്യക്തമാക്കി.
സപ്ലൈക്കോ വഴി ശേഖരിക്കുന്ന നെല്ലിന്റെ വില സര്‍ക്കാര്‍ വായ്പയായിട്ടാണ് നല്‍കുന്നത്. കൃത്യസമയത്ത് സര്‍ക്കാര്‍ തുക ബാങ്കില്‍ അടക്കാത്തതിനാല്‍ ഭാരം മുഴുവന്‍ കര്‍ഷകരുടെ മേലാണ്. കനറ ബാങ്ക് പിആര്‍എസ് വായ്പ അനുവദിച്ചതിന്റെയും പിന്നീട് സര്‍ക്കാര്‍ തുക അടക്കാത്തതിനാല്‍ തന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞതും കര്‍ഷകന്‍ ചൂണ്ടികാട്ടി.
പൊതുമേഖല ബാങ്കുകളിലെ ജോലിക്ക് സിബില്‍ സ്‌കോറും മാനദണ്ഡം
തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളിലെ ജോലിക്ക് സിബില്‍ സ്‌കോറും മാനദണ്ഡം. ബാങ്ക് ഓഫ് ബറോഡ തീരുമാനം നടപ്പിലാക്കി തുടങ്ങി. ഓഫീസ് അസിസ്റ്റന്റ്, പ്യൂണ്‍ വിജ്ഞാപനത്തിലാണ് സിബില്‍ സ്‌കോറും മാനദണ്ഡമാകുന്നത്. സിബില്‍ സ്‌കോര്‍ മിനിമം 650 വേണമെന്നാണ് നിബന്ധനയില്‍ പറയുന്നത്. ജോലിയില്‍ കയറും മുമ്പ് സിബില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശം നല്‍കി.
ഗത്യന്തരമില്ലാതെ വ്യാപാരികള്‍ പലിശക്കാരുടെ പിടിയില്‍; പ്രതിസന്ധിയിലാക്കിയത് സിബില്‍
സിബില്‍ സ്‌കോറില്‍ പ്രതിസന്ധിയിലായി വ്യാപാര മേഖലയും. കൊവിഡ് കാലത്ത് 85 ദിവസം വ്യാപാര മേഖല സ്തംഭിച്ചിരുന്നു. ഇതോടെ പലരുടേയും ലോണിന്റെ തിരിച്ചടവ് മുടങ്ങി. അന്ന് ഇടിഞ്ഞ സിബില്‍ സ്‌കോറില്‍ വലയുകയാണ് വ്യാപാരികള്‍. ഗത്യന്തരമില്ലാതെ പലിശക്കാരെ സമീപിക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു.
സിബിൽ പാഠം പഠിപ്പിച്ച് അധ്യാപകരെയും
സിബിൽ സ്കോറിൽ കുടുങ്ങി അധ്യാപകരും. സമഗ്ര ശിക്ഷാ കേരളയിലെ അധ്യാപകരും ജീവനക്കാരുമാണ് സിബിൽ സ്കോർ കാരണം ബുദ്ധിമുട്ടിലായത്. വാഹനവായ്പ മുടങ്ങിയപ്പോഴാണ് ജീവനക്കാരന്റെ സിബിൽ കുറഞ്ഞത്. സിബിൽ സ്കോർ ഒറ്റയടിക്ക് 590 ആയി കുറഞ്ഞു. ശമ്പളം കൂടി മുടങ്ങിയതോടെ കൂടുതൽ പ്രതിസന്ധിയായി. ലോൺ എടുക്കാനോ സാധനം വാങ്ങാനോ കഴിയാത്ത അവസ്ഥയായെന്ന് ജീവനക്കാർ പറയുന്നു.
ബാങ്ക് ലോണിന് മാനദണ്ഡം സിബില്‍ സ്കോർ; പ്രതിസന്ധിയിലായി ഓട്ടോ തൊഴിലാളിയും
സിബില്‍ സ്‌കോര്‍ കുറഞ്ഞതില്‍ പ്രതിസന്ധിയിലായി ഓട്ടോ തൊഴിലാളികളും. ലോണ്‍ പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. സ്ഥിരവരുമാനം ഇല്ലാത്തതാണ് ഇവരുടെ പ്രതിസന്ധിക്ക് കാരണം.
സിബില്‍ സ്‌കോര്‍ കൂട്ടാന്‍ സംഘങ്ങളും
സിബില്‍ സ്‌കോര്‍ കൂട്ടാന്‍ പലവിധ എളുപ്പ വഴികളുമായി സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകൃത ബാങ്കില്‍ സ്വര്‍ണ്ണം പണയം വെക്കാനാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നുണ്ട്. വായ്പയെടുത്ത തുകയ്ക്ക് ആഴ്ചയില്‍ മുതലിലേക്കോ പലിശയിലേക്കോ പണം അടക്കുക. സിബില്‍ സ്‌കോര്‍ 750 എത്തിയില്ലെങ്കില്‍ രണ്ടാമത്തെ മാസവും പണം അടക്കണം. ഇങ്ങനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് സംഘം പറയുന്നത്.
സിബില്‍ സ്‌കോര്‍ കുറഞ്ഞ ഉദ്യോഗസ്ഥനെ പുറത്താക്കി എസ്ബിഐ; ശരിവെച്ച് മദ്രാസ് ഹൈക്കോടതി
സിബില്‍ സ്‌കോര്‍ കുറഞ്ഞ ഉദ്യോഗസ്ഥനെ പുറത്താക്കി എസ്ബിഐ. ബാങ്ക് നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. സര്‍ക്കിള്‍ ബേസ്ഡ് ഓഫീസറെയാണ് എസ്ബിഐ പുറത്താക്കിയത്. തമിഴ്‌നാട് സ്വദേശിനി കാര്‍ത്തികേയനെയാണ് എസ്ബിഐ പുറത്താക്കിയത്. 2021 മാര്‍ച്ച് 12 നാണ് കാര്‍ത്തിയേകന്‍ എസ്ബിഐയില്‍ നിയമനം നേടിയത്.
Content Highlights: How Cibil Score badly Effect Loan and Finance Reporter TV Livathon