എൻഡോസൾഫാൻ ബാധിതരായവരുടെ നഷ്ട പരിഹാരം; 3,714 പേരുടെ പട്ടിക തയ്യാറാക്കി സർക്കാർ
സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പുരോഗതി റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
16 July 2022 9:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡൽഹി: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവരില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ പട്ടിക തയ്യാറായതായി സംസ്ഥാന സര്‍ക്കാര്‍. 3,714 പേരുടെ പട്ടികയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച പുരോഗതി റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ദുരിത ബാധിതരായവരില്‍ 3,667 പേര്‍ക്ക് നഷ്ട പരിഹാരമായ 5 ലക്ഷം രൂപ നല്കാന് അനുമതി നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ നേത്യത്വത്തില്‍ മൂന്ന് മാസത്തിനിടെ നാല് തവണ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തിയെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
സര്‍ക്കാര്‍ 2017 ലെ വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്ച്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് കേരളം നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് എൻഡോസൾഫാൻ ഇരകളാണ് കോടതിയെ സമീപിച്ചത്.
story highlights: Loss resolution of endosulfan victims; The government has prepared a list of 3,714 people