Top

വിഴിഞ്ഞത്ത് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ; നിയന്ത്രണം ഏഴ് ദിവസത്തേക്ക്

27 Nov 2022 4:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിഴിഞ്ഞത്ത് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ; നിയന്ത്രണം ഏഴ് ദിവസത്തേക്ക്
X

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധനിച്ചു. നവംബർ 28 മുതൽ ഡിസംബർ നാല് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ ത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

അതേസമയം വിഴിഞ്ഞത്ത് സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്ന ആവശ്യം മുന്നോട്ടുവെച്ചാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ മൂന്നു പൊലീസ് ജീപ്പ് തകർത്തു. കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ച് സംഘർഷാവസ്ഥ നിയന്ത്രക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. നിരവധി പൊലീസുകാർക്കും പ്രാദേശിക മാധ്യമപ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്.

വിഴിഞ്ഞം സ്വദേശി സെൽറ്റനെ പൊലീസ് വൈകുന്നേരം അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തുകയും വാക്ക് തർക്കമുണ്ടാവുകയും ചെയ്തു. പിന്നീട് സെൽറ്റനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ പ്രവർത്തകരെത്തി വിഴിഞ്ഞം സ്റ്റേഷൻ വളയുകയായിരുന്നു. ഇതിനിടയിൽ സമര സമിതി പ്രവർത്തകർ രണ്ട് പൊലീസ് ജീപ്പുകൾ തകർത്തു. കരമന പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ ഒരു ജീപ്പും സമരക്കാർ മറിച്ചിട്ടു. കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്.

STORY HIGHLIGHTS: Liquor ban has been announced for seven days in Vizhinjam

Next Story