Top

ചാലക്കുടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി, നിരവധി വീടുകൾക്ക് നാശനഷ്ടം

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് തൃശൂരിൽ മിന്നൽ ചുഴലി ഉണ്ടാകുന്നത്

12 Sep 2022 3:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചാലക്കുടിയിൽ മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി, നിരവധി വീടുകൾക്ക് നാശനഷ്ടം
X

തൃശൂർ: ചാലക്കുടിയിൽ മിന്നൽ ചുഴലി. പടിഞ്ഞാറെ ചാലക്കുടി- മുരിങ്ങൂർ മേഖലയിലാണ് ചുഴലിക്കാറ്റുണ്ടായത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തി, നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലരയോടെ ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. വീടുകളുടെ ട്രസ് ഷീറ്റ് മറിഞ്ഞ് വീണു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് തൃശൂരിൽ മിന്നൽ ചുഴലി ഉണ്ടാകുന്നത്.

സെപ്തംബർ 9ന് വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലയിൽ മിന്നല്‍ ചുഴലി ഉണ്ടായിരുന്നു. മരങ്ങള്‍ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. മുകുന്ദപുരം താലൂക്ക് കല്ലൂര്‍ വില്ലേജില്‍ കോട്ടായി ദേശത്ത് മിന്നല്‍ ചുഴലിയില്‍ 15 ഓളം മരങ്ങള്‍ കടപുഴകി വീണു. ജില്ലയില്‍ ചാവക്കാട് തിരുവത്ര മേഖലയിലും മിന്നല്‍ചുഴലിയുണ്ടായിരുന്നു. പുത്തന്‍കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലായിരുന്നു അന്ന് നാശനഷ്ടമുണ്ടായത്.

STORY HIGHLIGHTS: Lightning storm in Chalakudy

Next Story