നിയമന കത്ത് വിവാദം: കത്ത് വ്യാജമാണോയെന്ന് ഉറപ്പിക്കാതെ ക്രൈംബ്രാഞ്ച്, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
കത്ത് വിവാദ കേസില്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറുന്നത്
21 Nov 2022 11:24 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദ കത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. കത്ത് വ്യാജമെന്ന് ഉറപ്പിക്കാതെയുള്ള റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കേസെടുത്ത് അന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം നടത്തി ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്.
പക്ഷേ കത്ത് വ്യാജമാണോ എന്ന കണ്ടെത്തല്‍ അന്വേഷണ റിപ്പോര്‍ട്ടിലില്ല. ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിച്ചാലേ കത്ത് വ്യാജമാണോ യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്താന്‍ സാധിക്കൂ എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എഡിജിപിക്കാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്. മേയര്‍ കത്ത് വിവാദ കേസില്‍ രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറുന്നത്. തുടരന്വേഷണത്തില്‍ ഡിജിപി തീരുമാനമെടുക്കും.
story highlights: Letter Controversy, Crime Branch handed over the preliminary investigation report