Top

'കെഎസ്ആര്‍ടിസി എങ്ങനെ ലാഭത്തിലാക്കാം?'; സ്വകാര്യ ബസ് ഡ്രൈവറുടെ കുറിപ്പ്

ആനവണ്ടി ട്രോവല്‍ ബ്ലോഗ് അടക്കമുള്ള പേജുകളും ഇദ്ദേഹത്തിന്റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്

4 Oct 2022 10:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎസ്ആര്‍ടിസി എങ്ങനെ ലാഭത്തിലാക്കാം?; സ്വകാര്യ ബസ് ഡ്രൈവറുടെ കുറിപ്പ്
X

തിരുവനന്തപുരം: ശമ്പളം പോലും നല്‍കാനാകാതെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം എന്ന കുറിപ്പ് പങ്കുവെച്ച് സ്വകാര്യ ബസ് ജീവനക്കാരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാണ്. ആനവണ്ടി ട്രോവല്‍ ബ്ലോഗ് അടക്കമുള്ള പേജുകളും ഇദ്ദേഹത്തിന്റെ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. എന്ന് തുടങ്ങുന്നതാണ് കുറിപ്പ്. 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം എന്നും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Dear KSRTC എംഡി,

800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെന്‍ഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000 ത്തിന് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാ ണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത് ആദ്യം പണിയെടുക്കൂ... എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം.. എന്ന് ഒരു പാവം പ്രൈവറ്റ് ബസ്സ് ഡ്രൈവര്‍.

SAVE KSRTC

Story highlights: How KSRTC become profitable; private bus driver writes

Next Story