'ഗവർണർ കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണെന്ന് തോന്നുന്നു'; നാടിനെ അപമാനിക്കുകയാണെന്ന് ആർ ബിന്ദു
ഗവര്‍ണര്‍ ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ആരോപിച്ചു
24 Oct 2022 8:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: വിസി വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഗവര്‍ണര്‍ ഭീക്ഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു. ചാനസലര്‍ കാലഹരണപ്പെട്ട ഫ്യൂഡല്‍ കാലത്താണെന്ന് തോന്നുന്നുവെന്നും അതിനെയൊക്കെ മറികടന്ന നാടാണ് കേരളമെന്നും മന്ത്രി പ്രതികരിച്ചു. സര്‍വകലാശാലകളെ ഇകഴ്ത്തുകയും നാടിനെ അപമാനിക്കുകയുമാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും ആര്‍ ബിന്ദു കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ പദവിയോടുള്ള എല്ലാ ആദരവും കാണിച്ചുകൊണ്ടാണ് സംസാരിച്ചിട്ടുള്ളത്. മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീക്ഷണിപ്പെടുത്തി. തങ്ങളാരും മന്ത്രി സ്ഥാനം കണ്ടല്ല രാഷ്ട്രീയത്തിലിറിങ്ങിയത്. സര്‍വകലാശാലകളെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പേകാന്‍ ശ്രമിക്കുന്നവരാണ് കേരളത്തിലെ വിസിമാര്‍ . സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനം തകര്‍ക്കുന്ന ഗവര്‍ണറുടെ നിലപാട് ഖേദകരമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റം സംഭവിക്കാന്‍ പോവുകയാണ്. കേരളത്തിലെ സര്‍വകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അതിനു സഹായിക്കേണ്ട ഗവര്‍ണര്‍ ആര്‍എസ്എസിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഗവര്‍ണര്‍ നിയമം നോക്കിയല്ല പെരുമാറുന്നതെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക പുനപരിശോധന ഹര്‍ജി നല്‍കുന്നതുവരെ സര്‍വകലാശാല അനാഥമാകരുത് . അതിനാലാണ് ചുമതലയ്ക്ക് പേര് നിര്‍ദേശിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം പിന്തുണക്കുന്നത് കേരളത്തിന് നല്ലതല്ലെന്നും മന്ത്രി ആര്‍ ബിന്ദു വിമര്‍ശിച്ചു.
STORY HIGHLIGHTS: Higher Education Minister R Bindu criticized the Governor