Top

ശക്തമായ മഴ; ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്.

12 Oct 2021 6:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശക്തമായ മഴ; ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
X

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 60ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വാല്‍വുകള്‍ തുറന്നതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പുയരുകയാണ്. ചാലക്കുടി കപ്പത്തോട് കരകവിഞ്ഞു. പെരിങ്ങല്‍ കൂത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ താഴ്ന്ന പ്രദേശത്തുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. അതിരപ്പള്ളിയിലേക്കുള്ള റോഡുകള്‍ അടച്ചു. ഇതോടെ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ടു. മുന്‍കരുതലിന്റെ ഭാഗമായി 50ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ - 0480 2705800, 8848357472.

Next Story