Top

'കോണ്‍ഗ്രസിന് വേണ്ടി സുരേഷ് ഗോപി': എന്തോ കളി നടക്കുന്നുണ്ടെന്ന് വ്യക്തമാണെന്ന് സിപിഐഎം

''യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപി ഓഫീസില്‍ പോയി വോട്ട് അഭ്യര്‍ത്ഥിച്ചത് യാദൃച്ഛികമല്ലെന്ന് മനസിലായില്ലേ..''

28 May 2022 12:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസിന് വേണ്ടി സുരേഷ് ഗോപി: എന്തോ കളി നടക്കുന്നുണ്ടെന്ന് വ്യക്തമാണെന്ന് സിപിഐഎം
X

തൃക്കാക്കര: ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെ അനുകൂലിച്ച് സംസാരിച്ച സുരേഷ് ഗോപിക്കെതിരെ മന്ത്രി പി രാജീവ്. അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമാണെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെയാണ് രാജീവ് രംഗത്തെത്തിയത്.

''യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപി ഓഫീസില്‍ പോയി വോട്ട് അഭ്യര്‍ത്ഥിച്ചത് യാദൃച്ഛികമല്ലെന്ന് മനസിലായില്ലേ. കോണ്‍ഗ്രസിന് വേണ്ടി സുരേഷ് ഗോപിയെ പോലെയൊരാള്‍ പ്രതിരോധത്തിന്റെ വക്കീലായി സ്വയം വരുമ്പോള്‍ എന്തോ ഒരു കളി നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.''- മന്ത്രി രാജീവ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി എല്‍ഡിഎഫ് എന്ത് പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

വീഡിയോ കിട്ടിയാല്‍ എല്ലാവരും ഷെയര്‍ ചെയ്യുമെന്ന പരാമര്‍ശത്തിലൂടെ മലയാളികള്‍ മാനസിക വൈകൃതമുള്ളവരാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. കേരളീയ സമൂഹത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണ് ആ പ്രതികരണം വഴി അദ്ദേഹം നടത്തിയതെന്നും സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണിതെന്നും പി രാജീവ് പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലവാരത്തില്‍ വേണം അദ്ദേഹം പ്രതികരിക്കാന്‍. പ്രതിപക്ഷ നേതാവ് ഇങ്ങനെ പറയാനേ പാടില്ലായിരുന്നുയെന്നാണ് എഐസിസി അംഗം പറഞ്ഞത്. ഒരു അമ്മയ്ക്കും സ്ത്രീക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐസിസി അംഗം പരസ്യമായി പറഞ്ഞ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസുകാര്‍ നടത്തിയിരിക്കുന്നതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.

മന്ത്രി പി രാജീവ് പറഞ്ഞത്: ''ഒരു തെരഞ്ഞെടുപ്പിലും ആരും ഉപയോഗിക്കാത്ത രീതിയാണ് യുഡിഎഫ് തൃക്കാക്കരയില് നടത്തിയിരിക്കുന്നത്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ പ്രതികരണം, മലയാളികളെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ്. ആരാണ് ഷെയര്‍ ചെയ്യാത്തതെന്ന പ്രതികരണത്തിലൂടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.''

''കേരളീയ സമൂഹത്തെ മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണ് ആ പ്രതികരണം വഴി അദ്ദേഹം നടത്തിയത്. വീഡിയോ കിട്ടിയാല്‍ ഷെയര്‍ ചെയ്യുന്ന മാനസിക വൈകൃതരാണ് മലയാളികളെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളിയാണിത്. ഈ തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ നേതാവിന് എന്തോ സംഭവിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലവാരത്തില്‍ വേണം അദ്ദേഹം പ്രതികരിക്കാന്‍. പ്രതിപക്ഷ നേതാവ് ഇങ്ങനെ പറയാനേ പാടില്ലായിരുന്നുയെന്നാണ് എഐസിസി അംഗം പറഞ്ഞത്. ഒരു അമ്മയ്ക്കും സ്ത്രീക്കും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐസിസി അംഗം പരസ്യമായി പറഞ്ഞ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസുകാര്‍ നടത്തിയിരിക്കുന്നത്.''

''സംഭവത്തില്‍ യുഡിഎഫിനുള്ളില്‍ നിന്ന് തന്നെ പ്രതിഷേധമുണ്ടെന്നാണ് മനസിലാക്കുന്നത്. തെറ്റായ മാര്‍ഗത്തില്‍ നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് വിചാരിക്കുന്നവര്‍ കൂടിയാണ് ഇവര്‍. കോണ്‍ഗ്രസിനെ തിരുത്താനുള്ള അവസരമാണിത്. കോണ്‍ഗ്രസ് രക്ഷപ്പെട്ട് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണം. എഐസിസി അംഗമായ സിമി ജോസിന്റെ പ്രതികരണം കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ക്കുള്ള സന്ദേശമാണ്. ഇത് കോണ്‍ഗ്രസിന് രക്ഷിക്കാന്‍ കിട്ടുന്ന അവസാന അവസരമാണ്. ഈ സംസ്‌കാരത്തില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് പരാജയപ്പെടണം. ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസുകാരും തയ്യാറകണം.''

''വിഷയത്തില്‍ പ്രതികരിച്ച ജോ ജോസഫിന്റെ ഭാര്യയ്‌ക്കെതിരെ കോണ്‍ഗ്രസ് അനുകൂലികള്‍ സൈബറാക്രമണം നടത്തുകയാണ്. സോഷ്യല്‍മീഡിയയില്‍ ദയ പാസ്‌കലിന് നേരെ തെറിവിളികളാണ്. ഡോക്ടറുടെ പേരില്‍ വ്യാജഫേസ്ബുക്ക് അക്കൗണ്ടും സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെതിരെയും കേസ് കൊടുക്കും.''

കോണ്‍ഗ്രസ് അവരുടെ നിലവാര തകര്‍ച്ച ഇനിയും ആവര്‍ത്തിക്കുമെന്ന് എം സ്വരാജ് പറഞ്ഞു. വീഡിയോ പ്രചരിപ്പിക്കാന്‍ അണികള്‍ക്കുള്ള ആഹ്വാനമാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് നടത്തിയത്. കോണ്‍ഗ്രസ് ഇങ്ങനെ ആകരുതെന്ന് ചിന്തിക്കുന്ന കുറെ ആളുകള്‍ ഇവിടെയുണ്ട്. അങ്ങനെയുള്ളവരുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

എം സ്വരാജിന്റെ വാക്കുകള്‍: ''അശ്ലീല വീഡിയോ ആര്‍ക്കും പ്രചരിപ്പിക്കാമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവിന്റെ ആഹ്വാനമാണ്. പ്രചരിപ്പിക്കുന്നത് സര്‍വ്വസാധാരണമാണെന്ന് അദ്ദേഹം പറയുകയായിരുന്നു. വീഡിയോ പ്രചരിപ്പിക്കാന്‍ അണികള്‍ക്കുള്ള ആഹ്വാനമായിരുന്നു അത്. വീഡിയോ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തുല്യ കുറ്റമാണ്. ഒരോ ഗൗരവമുള്ള കുറ്റകൃത്യമാണ്. എന്നിട്ടാണ് സതീശന്‍ ചോദിച്ചത്, ആരാണ് പ്രചരിപ്പിക്കാത്തതെന്ന്. ഇത് കേട്ട് മാധ്യമപ്രവര്‍ത്തകര്‍ നിശബ്ദരായി നില്‍ക്കുകയായിരുന്നു. എന്താണ് അതിന്റെ അര്‍ത്ഥമെന്ന് വ്യക്തമല്ല.''

''കോണ്‍ഗ്രസ് ഇങ്ങനെ ആകരുതെന്ന് ചിന്തിക്കുന്ന കുറെ ആളുകള്‍ ഇവിടെയുണ്ട്. അങ്ങനെയുള്ളവരുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വികസനകാര്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ സംസാരിക്കുന്നത്. അടുത്ത നാല് കൊല്ലം പാഴാക്കി കളയണോയെന്ന് തൃക്കാക്കരയിലെ ജനങ്ങള്‍ തീരുമാനിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭരണകക്ഷി എംഎല്‍എയെ തെരഞ്ഞെടുക്കണമെന്ന് ജനം തീരുമാനിക്കണം. കോണ്‍ഗ്രസ് അവരുടെ നിലവാര തകര്‍ച്ച ഇനിയും ആവര്‍ത്തിക്കും. പക്ഷെ ഞങ്ങള്‍ ആ രീതിയില്‍ മറുപടി പറയാനില്ല. വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകും.''

Next Story

Popular Stories