വൈറലാകാന്‍ അമിതവേഗത്തില്‍ വാഹനമോടിച്ചു; യുവാവിന് എട്ടിന്റെ പണി കൊടുത്ത് ദുബൈ പൊലീസ്

റോഡുകളില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി തയ്യാറാക്കിയ പാതയിലൂടെയായിരുന്നു യുവാവ് അമിത വേഗത്തില്‍ വാഹനമോടിച്ചത്.

dot image

വൈറലാകാന്‍ അതിസാഹസികത കാണിച്ച യുവാവിന് ദുബൈ പൊലീസിന്റെ വക എട്ടിന്റെ പണി. അമിത വേഗത്തില്‍ വാഹനമോടിച്ച് വൈറലായ യുവാവിനെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രതിയുടെ വാഹനം പിടിച്ചെടുക്കയും വന്‍ തുക പിഴ ഈടാക്കുകയും ചെയ്തു.

റോഡുകളില്‍ അടിയന്തര സാഹചര്യങ്ങള്‍ക്കായി തയ്യാറാക്കിയ പാതയിലൂടെയായിരുന്നു യുവാവ് അമിത വേഗത്തില്‍ വാഹനമോടിച്ചത്. ഇതിന്റെ വിഡിയോ ഇയാള്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനം കണ്ടുകെട്ടുകയും 50,000 ദിര്‍ഹം (1,16,8400 രൂപ ) പിഴ ചുമത്തുകയും ചെയ്തു.

ഇയാള്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു. രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.

Content Highlights: Dubai Police arrest young man for reckless driving

dot image
To advertise here,contact us
dot image