കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; മധ്യവയസ്കന് മരിച്ചു
അപകടത്തില്‍ പരുക്കേറ്റ മകന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്
2 Nov 2022 8:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് മധ്യവയസ്കന് മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നിലാണ് സംഭവം. താരാമംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്.
അപകടത്തില്‍ പരുക്കേറ്റ മകന് ബിന്‍സ് (18) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി.
Story Highlights: Car Accident During Driving Lesson Father Died And Son In Hospital
- TAGS:
- Accident
- Kannur
- Car Accident
Next Story