ആലപ്പുഴ ഇരട്ട കൊലപാതകം; സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഡിജിപി
പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി മുന്നറിയിപ്പി നല്കി.
19 Dec 2021 5:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴയില്‍ 12 മണിക്കൂറിനെ നടന്ന ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് ഡിജിപി അനില്‍ കാന്ത്. സംഘര്‍ഷ സാധ്യത മേഖലകളില്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്കി. പൊലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി മുന്നറിയിപ്പി നല്കി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ ഇന്നും നാളെയും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന വ്യപകമായി സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിജിപി ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. പ്രഭാത സവാരിക്കിറങ്ങുന്നതിനിടെയാണ് ഒരു സംഘം ആളുകളെത്തി രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ ആലപ്പുഴ നഗരപരിധിയിലാണ് കൊലപാതകം നടന്നത്.
ഇന്നലെ രാത്രി ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഭവം. ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെയാണ് ഇന്നലെ രാത്രി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഒരു സംഘം എത്തി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
- TAGS:
- Alappuzha
- Murder case
- DGP