ഒരു ദിവസത്തെ ശമ്പളം, വാടക വീടുകൾക്കായി കാമ്പയിൻ; റിപ്പോർട്ടർ ടി വിയെ അഭിനന്ദിച്ച് മുഹമ്മദ് റിയാസ്

വാടകയ്ക്ക് വീടു നൽകാൻ മുന്നോട്ട് വരുന്നവരുടെ ലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായി മാറും
ഒരു ദിവസത്തെ ശമ്പളം, വാടക വീടുകൾക്കായി കാമ്പയിൻ; റിപ്പോർട്ടർ ടി വിയെ അഭിനന്ദിച്ച് മുഹമ്മദ് റിയാസ്
Updated on

കൊച്ചി: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായുള്ള അതിജീവനത്തിനായി ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന റിപ്പോർട്ടർ ടിവിയുടെ തീരുമാനത്തെ അഭിനന്ദിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. താത്കാലിക പുനരധിവാസത്തിന് വേണ്ടി വാടക വീടുകള്‍ ഒരുക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയെയും മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. വാടകയ്ക്ക് വീട് നൽകാൻ മുന്നോട്ട് വരുന്നവരുടെ ലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായി മാറും. ഇന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രതിനിധകളുമായി ഇരുന്നു ഒരു ചര്‍ച്ച സംഘടിപ്പിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഡിബേറ്റ് വിത്ത് അരുണ്‍ കുമാറിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിപ്പോർട്ടർ ടിവി സംഭാവന ചെയ്യുന്നുവെന്ന വാർത്ത നേരത്തെ കേൾക്കുകയുണ്ടായി. ഇപ്പോൾ ടെംബററി റിഹാബിലിറ്റേഷനായി വീടുകൾ ഒരുക്കുന്നതിൻ്റെ ഒരു പരിപാടി സംഘടിപ്പിക്കാനും തയ്യാറായി. ഈ രണ്ട് കാര്യങ്ങൾക്കും റിപ്പോർട്ടർ ടിവിയെ പ്രത്യേകം അഭിനന്ദിക്കുന്നു. നിങ്ങൾ ശേഖരിച്ച ലിസ്റ്റ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമായി മാറും. നാളെതന്നെ നിങ്ങളുടെ പ്രതിനിധകളുമായി ഇരുന്ന് ചർച്ച സംഘടിപ്പിക്കാം. ശേഖരിച്ച ലിസ്റ്റ് നിങ്ങള്‍ എല്ലാ നിലയിലും പരിശോധിച്ച് തരേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനം വഴിയുള്ള അന്വേഷണവും പരിശോധനയും എത്രയും വേഗത്തില്‍ നടത്തിക്കൊണ്ട് അത് നിശ്ചയിക്കും. മറ്റുകാര്യങ്ങള്‍ ആലോചിച്ച് മുന്നോട്ട് പോകേണ്ട കാര്യങ്ങളാണ്', മന്ത്രി പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ 48 മണിക്കൂർ നീണ്ട വയനാടിന് സ്നേഹ വീടൊരുക്കാം എന്ന പേരിൽ നടത്തിയ ക്യാമ്പയിനിൽ വീട് നൽകാമെന്ന് പറഞ്ഞെത്തിയത് 28 പേരാണ്. മൂന്നും നാലും മുറികളുള്ള വീടുകളുമായാണ് ആളുകള്‍ സമീപിച്ചിരിക്കുന്നത്. വാടക വേണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോട് കൂടി ലിസ്റ്റ് സര്‍ക്കാരിന് നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

ദുരന്തത്തിൽ ഇനിയും കാണാതായവരെ കണ്ടെത്തുന്നതിനായി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിവിധ ഫോഴ്‌സസ് ഉള്‍പ്പെടെ ടോട്ടല്‍ ഫോഴ്‌സസ് 1053 പേരാണ് ഉള്ളത്. അതില്‍ എന്‍ഡിആര്‍എഫ് 126 പേരാണ്. ഡിഎസ് സിയുണ്ട്. ഫയര്‍ഫോഴ്‌സാണ് ഏറ്റവും കൂടുതലുള്ളത്. എയർഫോഴ്സും സിവില്‍ ഡിഫന്‍സും 507പേരുണ്ട്. ഫോഴ്‌സിന്റെ 50 ശതമാനവും ഇവരാണ്. പ്രധാന പങ്കുവഹിക്കുന്ന മറ്റു പലരുമുണ്ട്. സാധ്യമായവരെയൊക്കെയായി എല്ലാ ശ്രമങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാണാതായവരുടെ ആകെ എണ്ണം ലഭിച്ചിട്ടുണ്ട്. അവരെ കണ്ടെത്തുന്നതിനായുള്ള പരമാവധി ശ്രമിക്കും. ഇവിടുത്തെ ജനങ്ങളെ കൂടി ഇതിന്റെ ഭാഗമാക്കിയായിരിക്കും നമ്മള്‍ നടത്തുള്ള രക്ഷാപ്രവര്‍ത്തനവും തിരച്ചിലും നടത്തുക. അവരെ കൂടി ബോധ്യപ്പെടുത്തി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ആ നിലയില്‍ തന്നെ മുന്നോട്ട് പോകാനാകും. എല്ലാ ശ്രമവും ഇതുമായി ബന്ധപ്പെട്ട് നമുക്ക് നടത്തേണ്ടതുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഒരു ദിവസത്തെ ശമ്പളം, വാടക വീടുകൾക്കായി കാമ്പയിൻ; റിപ്പോർട്ടർ ടി വിയെ അഭിനന്ദിച്ച് മുഹമ്മദ് റിയാസ്
'വിനേഷ്,കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും നിങ്ങൾക്കൊപ്പമുണ്ടാകും'; ഇത് ഹൃദയഭേദകമെന്ന് മമ്മൂട്ടി

ദുരന്ത മേഖലയിലേക്ക് പ്രധാനമന്ത്രി എത്തുന്നത് സ്വാഗതാര്‍ഹമാണ്. പ്രധാനമന്ത്രി ഇവിടെ വന്ന് കാര്യങ്ങൾ കൂടുതല്‍ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുകയാണ്. നേരത്തെ കേന്ദ്രമന്ത്രി വന്നിരുന്നു. അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. കേന്ദ്ര സംഘങ്ങളും വന്നിരുന്നു. അവരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ വയനാട് ദുരന്തത്തെ നേരത്തെ തന്നെ ദേശീയ ദുരന്തമായി എല്‍ 3 കാറ്റഗറിയില്‍പ്പെടുത്തി മുന്നോട്ട് പോകണമെന്ന തീരുമാനം കൈക്കൊണ്ടു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ദേശീയ ദുരന്തമായി ഇതിനകം തന്നെ പ്രഖ്യാപിക്കണമെന്ന അഭിപ്രായം ശക്തമാണ്. പ്രധാനമന്ത്രി വന്നതിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com