പന്തയം ജയിക്കാനായി ട്രെയിനിന് മുകളില് കയറി; ഇടപ്പള്ളിയില് 17കാരന് ഗുരുതര പൊള്ളലേറ്റു

സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില് കയറിയത്.

dot image

കൊച്ചി: ഗുഡ്സ് ട്രെയിനിന് മുകളില് കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഇടപ്പള്ളി റെയില് വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നിര്ത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് ഇടപ്പള്ളി സ്വദേശി ആന്റണി ജോസ് കയറിയത്. യുവാവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. സുഹൃത്തുക്കളുമായി പന്തയം വെച്ചാണ് യുവാവ് ട്രെയിനിന് മുകളില് കയറിയത്.

ബിഎംഡബ്ല്യു കാർ ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ശിവസേന ഷിൻഡെ വിഭാഗം നേതാവിന്റെ മകൻ ഒളിവിൽ

മുംബൈ: അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ബൈക്കിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ശിവസേന ഷിൻഡെ വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷായാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന് പിന്നാലെ കാർ ഉടമയായ രാജേഷ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തു. വോർളിയിലെ ഷിൻഡെ വിഭാഗം പ്രദേശിക നേതാവാണ് രാജേഷ് ഷാ. മകൻ മിഹിർ ഷാ നിലവിൽ ഒളിവിലാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളായ പ്രദീപ് നഖാവും കാവേരി നഖാവുമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. മത്സ്യത്തൊഴിലാളികളായ പ്രദീപും കാവേരിയും മത്സ്യം വാങ്ങി മടങ്ങുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടതോടെ പ്രദീവ് ചാടിയിറങ്ങിയെങ്കിലും കൈയിലെ ഭാരം കാരണം കാവേരിക്ക് ബൈക്കിൽ നിന്ന് ചാടിയിറങ്ങാനായില്ല. ഗുരുതരമായി പരിക്കേറ്റ കാവേരിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിഹിർ ഷാ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാറിൽ നിന്ന് മദ്യപിച്ച് മടങ്ങുകയായിരുന്നു മിഹിർ ഷാ. അപകടത്തിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. നമ്പർ പ്ലേറ്റുകളിലൊന്ന് പറിച്ചെടുത്തിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഷിൻഡെ വിഭാഗത്തിന്റെ സ്റ്റിക്കർ മാറ്റാനും ശ്രമം നടന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കാർ തിരിച്ചറിയുകയായിരുന്നു. പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉറപ്പ് നൽകി.

dot image
To advertise here,contact us
dot image