റിപ്പോർട്ടർ ടി വി പതിനാലാം പിറന്നാൾ നിറവിൽ; ഇന്ന് പതിനാല് മണിക്കൂർ നീളുന്ന മെഗാഷോ

റിപ്പോർട്ടർ എഡിറ്റോറിയൽ ടീം നയിക്കുന്ന മെഗാഷോയിൽ എത്തുന്നത് 14 ഗായകർ, 14 അതിഥികൾ
റിപ്പോർട്ടർ ടി വി പതിനാലാം പിറന്നാൾ നിറവിൽ; ഇന്ന് പതിനാല് മണിക്കൂർ നീളുന്ന മെഗാഷോ

പതിനാലാം പിറന്നാളിന്‍റെ നിറവിലാണ് റിപ്പോർട്ടർ ടി വി. ചരിത്രം കുറിച്ച നിരവധി വാർത്താ മുഹൂർത്തങ്ങൾക്കാണ് ഇക്കാലയളവിനിടെ പ്രേക്ഷകർ സാക്ഷിയായത്. കെട്ടിലും മട്ടിലും മാറ്റങ്ങളുമായി ജൈത്രയാത്ര തുടരുമ്പോൾ റിപ്പോർട്ടർ പുതിയ രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിയതിന്‍റെ ഒന്നാം വാർഷികാഘോഷങ്ങൾക്കും തുടക്കമാവുകയാണ്.

പ്രേക്ഷകർക്കായി പതിനാല് മണിക്കൂർ നീളുന്ന മെഗാഷോയാണ് റിപ്പോർട്ടർ ടി വി ഇന്ന് ഒരുക്കിയിരിക്കുന്നത്. 14 ഗായകർ, 14 അതിഥികൾ, ഒപ്പം നിരവധി ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ. 14 മണിക്കൂർ നീളുന്ന മെഗാഷോ റിപ്പോർട്ടർ എഡിറ്റോറിയൽ ടീമാണ് നയിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com