'വെള്ളം ലഭിക്കാതെ വന്ന ബിൽ അടയ്ക്കണ്ട'; റിപ്പോർട്ടർ വാർത്തയിൽ അനുകൂല നടപടിയെടുത്ത് വാട്ടർ അതോറിറ്റി

സംഭവം റിപ്പോർട്ടർ വാർത്ത നൽകിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ്‌ ഉപരോധം നടത്തിയതിനെ തുടർന്നാണ് നടപടി
'വെള്ളം ലഭിക്കാതെ വന്ന ബിൽ അടയ്ക്കണ്ട'; റിപ്പോർട്ടർ വാർത്തയിൽ അനുകൂല നടപടിയെടുത്ത് വാട്ടർ അതോറിറ്റി

കൊല്ലം: കൊല്ലത്ത് ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൊറ്റങ്കര പഞ്ചായത്തിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പിൽ വെള്ളം വരാതെ ബിൽ വന്ന വീട്ടുകാരോട് ബിൽ അടയ്‌ക്കേണ്ട എന്ന് വാട്ടർ അതോറിറ്റി. സംഭവം റിപ്പോർട്ടർ വാർത്ത നൽകിയതിന് പിന്നാലെ യൂത്ത് കോൺഗ്രസ്‌ ഉപരോധം നടത്തിയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ഉറപ്പ് ജല അതോറിറ്റി അസിസ്റ്റന്റ് കമ്മീഷണർ രേഖമൂലം പ്രതിഷേധക്കാർക്ക് എഴുതി നൽകി .200 വീടുകളിൽ ആണ് വെള്ളം വരാതെ ബിൽ വന്നത്.

മൂന്ന് മാസത്തോളമായി വെള്ളം ലഭിക്കാതെയാണ് 400 മുതൽ 1500 വരെ രൂപയുടെ ബിൽ വാട്ടർ അതോറിറ്റിയിൽ നിന്ന് വന്നത് എന്ന് പ്രാദേശവാസികൾ പറഞ്ഞു. ആദ്യ തവണ ബില്ല് വന്നതിന് ശേഷം ഫീ അടച്ച് ഡിസ്കണക്ട് ചെയ്തവർക്കും വീണ്ടും ബില്ല് വന്ന സാഹചര്യവും ഉണ്ടായിരുന്നു. ബിൽ അടച്ചില്ലെങ്കിൽ വാട്ടർ വിതരണം തുടർന്നുള്ള കാലത്തേയ്ക്ക് പൂർണ്ണമായി നിലക്കും എന്ന അറിയിപ്പും പ്രാദേശിക വാസികൾക്ക് ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. കൊട്ടിയം വാട്ടർ അതോറിറ്റിയിൽ നടന്ന ഉപരോധം ബില്ല് അടക്കേണ്ട എന്ന രേഖ മൂലമുള്ള ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ അവസാനിച്ചത്.

'വെള്ളം ലഭിക്കാതെ വന്ന ബിൽ അടയ്ക്കണ്ട'; റിപ്പോർട്ടർ വാർത്തയിൽ അനുകൂല നടപടിയെടുത്ത് വാട്ടർ അതോറിറ്റി
പരുത്തികുഴി നിവാസികൾക്ക് ഇനി ധൈര്യമായി ഉറങ്ങാം; റിപ്പോർട്ടർ വാർത്തയിൽ വെള്ളക്കെട്ടിന് പരിഹാരം

Related Stories

No stories found.
logo
Reporter Live
www.reporterlive.com