ഇ​സ്ര​യേ​ലി​ൽ കെയര്‍ ടേക്കര്‍ ജോലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തു; പ്രതികൾ പിടിയിൽ

പ​ണം വാ​ങ്ങി​യ ഒ​രാ​ള്‍​ക്കു​പോ​ലും വീ​സ ന​ല്‍​കി​യി​ട്ടി​ല്ല
ഇ​സ്ര​യേ​ലി​ൽ കെയര്‍ ടേക്കര്‍ ജോലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തു; പ്രതികൾ പിടിയിൽ

ഇടുക്കി: ഇ​സ്ര​യേ​ലി​ല്‍ കെ​യ​ര്‍​ടേ​ക്ക​ര്‍ ജോ​ലി​ക്ക് വീ​സ ന​ല്‍​കാ​മെന്ന് വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഊ​ന്നു​ക​ല്‍ ത​ളി​ച്ചി​റ​യി​ല്‍ ടി കെ കു​ര്യാ​ക്കോ​സ്, മു​രി​ക്കാ​ശേ​രി ചി​റ​പ്പു​റ​ത്ത് എ​ബ്രാ​ഹാം, എ​ബ്രാ​ഹാ​മി​ന്‍റെ ഭാ​ര്യ ബീ​ന എ​ന്നി​വരെയാണ് മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം പ്ര​തി കു​ര്യാ​ക്കോ​സി​നെ ആ​ലു​വ​യി​ലെ ലോ​ഡ്ജി​ല്‍ നി​ന്നും ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളെ തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ടി​മാ​ലി​യി​ല്‍ എം ​ആ​ൻ​ഡ് കെ ​ഗ്ലോ​ബ​ൽ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് എ​ന്ന പേ​രി​ല്‍ ഒ​രു വ​ര്‍​ഷം​ മു​മ്പും പി​ന്നീ​ട് മു​രി​ക്കാ​ശേ​രി​യി​ലും എ​റ​ണാ​കു​ള​ത്ത് ത​ല​ക്കോ​ടും ഓ​ഫീ​സു​ക​ള്‍ തു​റ​ന്നാ​ണ് മൂവരും ത​ട്ടി​പ്പു ന​ട​ത്തി​യ​ത്.

ഒ​രു ല​ക്ഷം മു​ത​ല്‍ 15 ല​ക്ഷം രൂ​പ വ​രെ 200 ഓ​ളം പേ​രി​ല്‍​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് വി​വ​രം. പ​ണം വാ​ങ്ങി​യ ഒ​രാ​ള്‍​ക്കു​പോ​ലും വീ​സ ന​ല്‍​കി​യി​ട്ടി​ല്ല. ഒ​രു വ​ര്‍​ഷം മു​മ്പ് മു​ത​ല്‍ പ​ണം വാ​ങ്ങി​യെ​ങ്കി​ലും എ​ല്ലാ​വ​രോ​ടും അ​വ​ധി പ​റ​യു​ക​യാ​യി​രു​ന്നു എന്ന് പൊലീസ് പറയുന്നു.

ഇ​സ്ര​യേ​ലി​ൽ കെയര്‍ ടേക്കര്‍ ജോലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്തു; പ്രതികൾ പിടിയിൽ
സ്വർണം വാങ്ങാൻ കാത്തിരിക്കുവാണോ ഇതാണ് നല്ല 'ബെസ്റ്റ് ടൈം'; വിലയിൽ ഇടിവ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com