

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ജനുവരി 11 മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ശേഷം അഞ്ചുമത്സരങ്ങളടങ്ങിയ ടി 20 പരമ്പരയുമുണ്ട്.
ടി 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച സമയത്താണ് ഇതും പ്രഖ്യാപിച്ചത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ജനുവരി മൂന്നിന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പരമ്പരയിലെ ആദ്യ മത്സരം ജനുവരി 11 ന് വഡോദരയിൽ നടക്കും, തുടർന്ന് ജനുവരി 14 ന് രാജ്കോട്ടിലും ജനുവരി 18 ന് ഇൻഡോറിലും മത്സരങ്ങൾ നടക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് വ്യത്യസ്തമായി സർപ്രൈസിനായി ചില താരങ്ങളും ടീമിലുണ്ടാകും. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം നടത്തുന്ന മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സർഫറാസ് ഖാൻ, ദേവ്ദത്ത് പടിക്കൽ എന്നിവരെയും പരിഗണിച്ചേക്കും.
ഇന്ത്യക്കെതിരെയുള്ള ഏകദിന, ടി20 ടീമുകളെ ന്യൂസിലൻഡ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മൈക്കൽ ബ്രേസ്‌വെൽ (ക്യാപ്റ്റൻ), ആദി അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജോഷ് ക്ലാർക്ക്സൺ, ഡെവോൺ കോൺവേ, സാക്ക് ഫോൾക്സ്, മിച്ച് ഹേ, കൈൽ ജാമിസൺ, നിക്ക് കെല്ലി, ജെയ്ഡൻ ലെനോക്സ്, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മൈക്കൽ റേ, വിൽ യംഗ്.
ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീം: മിച്ചൽ സാന്‍റ്‌നർ (ക്യാപ്റ്റൻ), മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്മാൻ, ഡെവോൺ കോൺവേ, ജേക്കബ് ഡഫി, സാക്ക് ഫോൾക്സ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ബെവോൺ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ഗ്ലെൻ ഫിലിപ്സ്, രച്ചിൻ രവീന്ദ്ര, ടിം റോബിൻസൺ, ഇഷ് സോധി.
ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ.
Content highlights: India squad announcement vs new zealand; date venue , all details