സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമം; ഹോട്ടൽ ജീവനക്കാരി റോഡിൽ വീണ് മരിച്ചു

സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെ നിലത്തുവീഴുകയായിരുന്നു
സ്‌കൂട്ടറിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമം; ഹോട്ടൽ ജീവനക്കാരി റോഡിൽ വീണ് മരിച്ചു

തിരുവനന്തപുരം: സ്‌കൂട്ടറിന്റെ പിറകിലിരുന്ന് കുട നിവർത്താൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി വീണ് മരിച്ചു. ഹോട്ടൽ ജീവനക്കാരിയായ മുക്കോല സ്വദേശി സുശീലയാണ് റോഡിൽ വീണ് തലയിടിച്ച് മരിച്ചത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് കുട നിവർത്തുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കോവളത്തെ ഹോട്ടലിലെ ജീവനക്കാരിയായിരുന്നു സുശീല. മൃതദേഹം വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനം മുന്നോട്ട് നീങ്ങുമ്പോഴുള്ള കാറ്റില്‍ കുട പിന്നിലേക്ക് പാറിപ്പോവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും ചെയ്യാൻ ഇത് ഇടയാക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com