കൊച്ചിയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരി അവയവ തട്ടിപ്പിന് ഇരയായതായി പരാതി

'ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു'
കൊച്ചിയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരി അവയവ തട്ടിപ്പിന് ഇരയായതായി പരാതി

കൊച്ചി: കൊച്ചിയില്‍ അവയവ തട്ടിപ്പിന് ഇരയായതായി സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ പരാതി. വൃക്ക നല്‍കിയിട്ടും മുഴുവന്‍ തുക നല്‍കാതെ ഏജൻ്റ് ലൈംഗികമായി പീഡിപ്പിച്ചെന്നും വീട്ടമ്മയുടെ പരാതി. വൃക്ക വാങ്ങി ഏജന്റ് ഷാജി പണം മുഴുവന്‍ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ചേര്‍ത്തല സ്വദേശിനിയുടെ വെളിപ്പെടുത്തല്‍. കടുത്ത സാമ്പത്തിക പ്രശ്‌നമുള്ളതിനാല്‍ ഒരു വൃക്ക എട്ടര ലക്ഷം രൂപയ്ക്കാണ് നല്‍കിയത്. 2018ലാണ് സംഭവം. ആശുപത്രിയിലെ സ്ഥിരം സന്ദര്‍ശകനായ ഏജന്റ് സൗഹൃദം നടിച്ചാണ് പരിചയപ്പെട്ടത്. വീട്ടിലെ ദാരിദ്ര്യ അവസ്ഥ മനസ്സിലാക്കിയാണ് അവയവ ദാനത്തെ പറ്റി സൂചിപ്പിച്ചത്. വൃക്ക നല്‍കിയാല്‍ എട്ടര ലക്ഷം രൂപ നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍, വൃക്ക നല്‍കിയിട്ടും മൂന്നര ലക്ഷം രൂപ മാത്രമാണ് നല്‍കിയത്.

കൂടാതെ ബാക്കി പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചേര്‍ത്തല സ്വദേശിനി റിപ്പോര്‍ട്ടറോട് പറഞ്ഞു. തരാനുള്ള ബാക്കി പണം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. കൂടാതെ ലോഡ്ജ് മുറിയില്‍ നിന്ന് തന്റെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതിപ്പെട്ടാല്‍ ആശുപത്രിയിലെ ജോലി ഇല്ലാതാക്കും, കുടുംബത്തെ തകര്‍ക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തി. കൂടാതെ ഭീഷണിപ്പെടുത്തി മദ്യം നല്‍കി.

കൊച്ചിയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരി അവയവ തട്ടിപ്പിന് ഇരയായതായി പരാതി
മനുഷ്യക്കടത്ത്; യൂട്യൂബര്‍ ബോബി കതാരിയ അറസ്റ്റില്‍

എന്നാല്‍, പണം നല്‍കാതെ വന്നപ്പോള്‍ സഹിക്കെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല. പൊലീസിന് പരാതി നല്‍കിയപ്പോള്‍ പഴയ സംഭവമല്ലേയെന്ന് പറഞ്ഞ് പരാതി ഗൗരവമായി എടുത്തില്ല. വീട്ടിലെ സ്ഥിതി ദയനീയമാണ്. വീട് ജപ്തി ഭീഷണിയിലാണ്. താന്‍ പരിചയപ്പെടുത്തിയ 12 പേരുടെ വൃക്കകള്‍ ഏജന്റ് വാങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഏജന്റിന് വൃക്ക നല്‍കിയവരില്‍ ഏറെയും ആലപ്പുഴ സ്വദേശികളാണ്. ആലപ്പുഴ, കൊടുങ്ങല്ലൂര്‍, പൂച്ചാക്കല്‍, പനങ്ങാട് സ്വദേശികളും വൃക്ക നല്‍കിയെന്നും ഇവര്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com