ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ബിഹാർ സ്വദേശി ജിതന്ദറാണ് മരിച്ചത്

dot image

കോട്ടയം: ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദറാണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു.

കാക്കാംതോട് പുതുപ്പറമ്പിൽ പി സി ജയിംസിൻ്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാണ് വൈകിട്ട് അഞ്ചുമണിയോടെ അപകടം നടന്നത്. പൊളിച്ചുനീക്കുന്നതിനിടെ കോൺക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരുക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സൂര്യാഘാതം; കോഴിക്കോട് ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും
dot image
To advertise here,contact us
dot image