രാഹുൽ വയനാടിനെ വഞ്ചിച്ചു, യുഡിഎഫുകാർ വിഡ്ഢികളായി; ബിജെപി പറഞ്ഞത് ശരിയായെന്നും കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രൻ വിവാദം അടഞ്ഞ അദ്ധ്യായമാണെന്ന് കെ സുരേന്ദ്രൻ

dot image

മലപ്പുറം: വയനാട്ടുകാരോട് ബിജെപി പറഞ്ഞത് ഇപ്പോള് ശരിയായെന്ന് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്ത്ഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി രണ്ടിടത്ത് മത്സരിക്കുന്ന പോലെയല്ല രാഹുൽ ഗാന്ധി മത്സരിക്കുന്നത്. രാഹുൽ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കാൻ തീരുമാനിച്ചതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്.

രാഹുൽ ഗാന്ധി ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയം വയനാട്ടിലും ആവർത്തിച്ചു. വയനാട്ടിലെ ജനങ്ങളെ രാഹുൽ ഗാന്ധി വഞ്ചിച്ചു. യുഡിഎഫുകാർ വിഡ്ഢികളായി. രാഹുൽ ഗാന്ധിയെ പോലെ ഒരു ഭീരു ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറെ ഇല്ല. ജനങ്ങളെ പറ്റിക്കുന്ന കാര്യത്തിൽ ഓസ്കാർ അവാർഡിന് അർഹനാണ് രാഹുൽ ഗാന്ധി. ലീഗിന് അധ്വാനിച്ചതിനുള്ള ശിക്ഷ കിട്ടിയെന്ന് കൂടിയാണ് രാഹുലിന്റെ റായ്ബറേലി സ്ഥാനാർത്ഥിത്വത്തിൽ സുരേന്ദ്രൻ പരിഹസിച്ചത്. മുസ്ളിം ലീഗിന് കുറച്ചു കഴിഞ്ഞേ ബുദ്ധി ഉദിക്കൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിൽ ബിജെപി കുറഞ്ഞത് അഞ്ച് സീറ്റ് വരെ നേടുമെന്ന് പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തൃശൂരിൽ മുരളീധരൻ വീട്ടിൽ ഇരിക്കേണ്ടി വരും. മേയർ - ഡ്രൈവർ തർക്കത്തിൽ പ്രതികരിച്ച സുരേന്ദ്രൻ, അധികാരം തലയ്ക്ക് പിടിച്ചതിന്റെ പ്രശ്നമാണെന്നും വിഷയത്തില് മന്ത്രി ഗണേഷ് കുമാർ അർജവത്തോടെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല, ശോഭ സുരേന്ദ്രൻ വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image