

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ അടക്കം പ്രതികരിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും തനിക്കെതിരായ അന്വേഷണം തടയാനും രക്ഷപ്പെടാനും പാര്‍ട്ടിയെയും സഖാക്കളെയും പിണറായി കവചമാക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാനഘട്ട പ്രയത്‌നമാണ് പിണറായി വിജയൻ നടത്തുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കൊന്നും പിണറായി വിജയൻ കൃത്യമായ മറുപടി നൽകുന്നില്ല. സിപിഐഎമ്മിനെ തകര്‍ക്കാന്‍ വന്ന അന്വേഷണം എന്ന രീതിയിലാണ് പിണറായി ഈ അന്വേഷണത്തെ ചിത്രീകരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി. പിണറായി വിജയനോട് രണ്ട് ചോദ്യങ്ങളും മാത്യു കുഴൽനാടൻ ഉന്നയിച്ചു.
പിണറായി വിജയന്റെ അക്കൗണ്ടില്‍ നിന്ന് വിദേശത്തേക്ക് ആര്‍ക്കെങ്കിലും പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടോ?, റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് പണം കൈമാറിയിട്ടുണ്ടോ? എന്നീ ചോദ്യങ്ങളാണ് മാത്യു കുഴൽനാടൻ പിണറായി വിജയനോട് ചോദിച്ചത്. റിയാസിന്റെ സുഹൃത്തുക്കളെ ഇ ഡി ഭീഷണിപ്പെടുത്തിയെങ്കിൽ എന്തുകൊണ്ട് ഇക്കാര്യം നേരത്തേ പറഞ്ഞില്ലെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
Content Highlight: Mathew Kuzhalnadan alleged that Pinarayi Vijayan is using his party and allies as a shield to prevent investigation into the CMRL Exalogic case.