'ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്, പിന്നെയാണ് കുഞ്ഞാണെന്ന് മനസ്സിലായത്'; നടുക്കം മാറാതെ നാട്

കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല

dot image

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് കൗൺസിലറും പ്രദേശവാസിയും. മുകളിൽ നിന്ന് ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്. പിന്നീട് പാവയല്ല അത് കുഞ്ഞായിരുന്നുവെന്നാണ് അറിഞ്ഞതെന്ന് പ്രദേശവാസി റിപോർട്ടറോട് പറഞ്ഞു.

'മുകളിൽ നിന്ന് ഒരു പാവ വന്ന് വീണ പോലെയാണ് തോന്നിയത്. പിന്നീട് പാവയല്ല അത് കുഞ്ഞായിരുന്നുവെന്നാണ് അറിഞ്ഞത്.വളരെ ഭീകരമായ അന്തരീക്ഷമായിരുന്നു കാണാൻ സാധിച്ചത്. സൗഹൃത്തായ കൗൺസിലർ ആൻ്റണിയാണ് വിവരം വിളിച്ച് അറിയിച്ചത്. എട്ടേകാലോട് കൂടിയാണ് ആൻ്റണി വിവരം അറിയുന്നത്. വിവരം അറിഞ്ഞെത്തിയപ്പോൾ ഫ്ലാറ്റ് പരിശോധനയിലാണ്. കുഞ്ഞ് ജനിച്ചിട്ട് അധികമായിട്ടില്ല. ആശവർക്കർമാർക്ക് ഗർഭിണികളുടേയും ജനിച്ച കുഞ്ഞുങ്ങളുടേയും വിവരം അറിയാൻ സാധിക്കും. ആശർമാർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങളില്ലെന്നാണ് അറിയാൻ സാധിച്ചത്', പ്രദേശവാസി പ്രതികരിച്ചു.

എല്ലാ ഫ്ലാറ്റിലെയും ആളുകളെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവരെവെച്ച് പരിശോധന നടത്താനാണെന്നാണ് അറിയാൻ സാധിച്ചതെന്ന് പ്രദേശവാസി പറഞ്ഞു. 'ഇതൊരു പഴയ ഫ്ലാറ്റായതിനാൽ ഭൂരിഭാഗം ആളുകളെയും അറിയാം. വലിയ സെക്യൂരിറ്റികളുടെ ഒറു ഫ്ലാറ്റല്ല. 21 യൂണിറ്റേ ഉള്ളൂ. ഇതൊരു ചെറിയ ഫ്ളാറ്റായതിനാൽ ഒരു സെക്യൂരിറ്റിക്കാരനാണ് ഉള്ളത്. അദ്ദേഹം പുറത്തേക്കെങ്ങാനും മാറിയ സമയത്ത് കയറിയതാണോ എന്ന് സംശയമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. പുറത്തുനിന്ന് ആളുകൾ കയറിയിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുന്നുണ്ട്'. കൗൺസിലർ ആൻ്റണി റിപോർട്ടറോട് പറഞ്ഞു.

പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത, ഞെട്ടലിൽ പനമ്പിള്ളി നഗർ

ഒരുദിവസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞാണ് വലിച്ചെറിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. കൃത്യം നടത്തിയ ഫ്ലാറ്റിന് മറുവശത്തെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കുഞ്ഞിൻ്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം എല്ലാവരേയും അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടനെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. വിശദമായി അന്വേഷണം നടത്തിവരികയാണ്.

dot image
To advertise here,contact us
dot image