യുവതികളുടെ കൈ മുറിച്ചത് നവീനാണോ എന്ന് പരിശോധന; മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചേക്കും

ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സഹകരിച്ച് ആയിരിക്കും കേസ് അന്വേഷിക്കുക
യുവതികളുടെ കൈ മുറിച്ചത് നവീനാണോ എന്ന് പരിശോധന; മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചേക്കും

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെയും സുഹൃത്തിന്റെയും മൃതശരീരം ഇന്ന് നാട്ടിലെത്തിച്ചേക്കും. മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം ഇന്നലെ കഴിഞ്ഞിരുന്നു. നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നാട്ടിലേക്ക് തിരിക്കാനാണ് നീക്കം.

ഇറ്റാനഗറിൽ എത്തിയ വട്ടിയൂർക്കാവ് പൊലീസ് സംഘം അരുണാചൽ പ്രദേശിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മരണവുമായി ബന്ധപ്പെട്ട് അരുണാചൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സഹകരിച്ച് ആയിരിക്കും കേസ് അന്വേഷിക്കുക. അതിനിടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതികളുടെ കയ്യിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിൽ ആണെങ്കിലും, നവീൻ ആണോ യുവതികളുടെ കൈ മുറിച്ചത് എന്നും സംശയം ഉണ്ട്. വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിനി ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലത്തുമേലെ ജങ്ഷന്‍ 'ശ്രീരാഗ'ത്തില്‍ ആര്യ നായര്‍ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

യുവതികളുടെ കൈ മുറിച്ചത് നവീനാണോ എന്ന് പരിശോധന; മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചേക്കും
വൈക്കം ടിവി പുരത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആന പാപ്പാനെ ചവിട്ടി കൊന്നു

ബ്ലാക് മാജിക് വിവാദം മരണത്തിന്റെ ആദ്യഘട്ടം മുതലേ ഉയര്‍ന്നുവന്ന സംശയമായിരുന്നു. ദമ്പതിമാരും മകളും ആണെന്ന് പറഞ്ഞാണ് മൂവരും മുറിയെടുത്തത്. ആര്യ മകളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാല്‍, ഇതിനുള്ള രേഖകള്‍ നല്‍കിയില്ല. മാര്‍ച്ച് 28നാണ് മൂവരും ഹോട്ടലില്‍ മുറിയെടുത്തതെന്ന് എസ്പി. പറഞ്ഞു. മാര്‍ച്ച് 31വരെ മൂവരെയും ഹോട്ടല്‍ ജീവനക്കാര്‍ പുറത്ത് കണ്ടിരുന്നു.

മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ല. നവീന്‍ ഒപ്പിട്ടതെന്ന് കരുതുന്ന ഒരുകത്തു ലഭിച്ചു. ഞങ്ങള്‍ സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്‍നമ്പറുകളും കത്തിലുണ്ടായിരുന്നു. കത്തിലുണ്ടായിരുന്ന നമ്പറില്‍നിന്ന് ദേവിയുടെ പിതാവിനെയാണ് പൊലീസ് ആദ്യം ബന്ധപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com