ജെഡിഎസ് അംഗത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ?; പ്രതിപക്ഷ നേതാവ്

ബംഗലൂരു റൂറലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന മഞ്ജുനാഥിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ളത്.
ജെഡിഎസ് അംഗത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി  തയ്യാറാകുമോ?; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കര്‍ണാടകയിലെ ബിജെപിയുടെ പോസ്റ്ററില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ചിത്രം ഉള്‍പ്പെട്ട സാഹചര്യം ഗൗരവമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പോസ്റ്റര്‍ വ്യാജമല്ലെന്ന് ജെഡിഎസിന്റെ കര്‍ണാടകയിലെ യുവജന നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ പത്ത് ദിവസത്തിനുള്ളില്‍ ബിജെപി ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ എന്‍ഡിഎ ഘടക കക്ഷിയായ ജെഡിഎസ് അംഗത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുമോയെന്നും സതീശന്‍ ചോദിച്ചു. ബംഗലൂരു റൂറലില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന മഞ്ജുനാഥിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററിലാണ് കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് ഉള്‍പ്പെടെയുള്ളവരുടെ ചിത്രമുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com