പി സി ജോർജിന്റെ പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവും: ബിജെപി മാഹി മേഖല കമ്മിറ്റി

ജോർജ് ബിജെപിയുടെ വക്താവല്ലെന്നും ബിജെപി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി ദിനേശൻ ആരോപിച്ചു
പി സി ജോർജിന്റെ പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവും: ബിജെപി മാഹി മേഖല കമ്മിറ്റി

തലശ്ശേരി: പി സി ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബിജെപി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി ദിനേശൻ. ജോർജ് ബിജെപിയുടെ വക്താവല്ലെന്നും അദ്ദേഹം ആരോപിച്ചു. സാംസ്കാരിക പൈതൃകവും സാമൂഹിക ഔന്നത്യവുമുള്ള ഒരു പരിഷ്കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും സി ദിനേശൻ പ്രസ്താവനയിൽ പറഞ്ഞു.

കോഴിക്കോട് വെച്ച് നടത്തിയ പ്രസം​ഗത്തിലാണ് മയ്യഴി വേശ്യകളുടെ കേന്ദ്രമാണ് എന്ന് പി സി ജോർജ് പറഞ്ഞത്. രാത്രി കാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യാൻ സാധിക്കില്ലെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന പ്രദേശമാണ് മയ്യഴിയെന്നും പി സി ജോർജ് ആരോപിച്ചിരുന്നു.

പി സി ജോർജ് നടത്തിയ പ്രസം​ഗം പ്രതിഷേധാർഹമാണെന്ന് രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞിരുന്നു. മയ്യഴിയിലെ സ്ത്രീ സമൂഹമടക്കമുള്ള ജനങ്ങളെയാകെ പി സി ജോർജ് അപമാനിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷിടിക്കാൻ ശ്രമിച്ചതിനും പി സി ജോർജിനെതിരെ നിയമനടപടികളുമായി കോൺ​ഗ്രസ് മുന്നോട്ട് പോകുമെന്നും എംഎൽഎ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com