കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥി മര്‍ദ്ദനം; എസ്എഫ്‌ഐ ഭാരവാഹികള്‍ പ്രതികള്‍, 24 പേര്‍ക്കെതിരെ കേസ്

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചുവെന്ന് അമല്‍
കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥി മര്‍ദ്ദനം; എസ്എഫ്‌ഐ ഭാരവാഹികള്‍ പ്രതികള്‍, 24 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കൊയിലാണ്ടി കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അമലിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അടക്കം നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമേയാണ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തത്. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അമലിനെ മര്‍ദിച്ചത്. എസ്എഫ്‌ഐക്കാര്‍ ചേര്‍ന്ന് തലയിലും മൂക്കിലും മുഖത്തും മര്‍ദ്ദിച്ചെന്നാണ് പരാതി. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പാര്‍ട്ടിയെ കൂട്ടുപിടിച്ചുവെന്നും അമല്‍ ആരോപിച്ചു.

മര്‍ദിച്ചവരില്‍ കോളജിന് പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നു. പരാതിപ്പെട്ടാല്‍ തീര്‍ത്തുകളയും എന്ന് ഭീഷണിപ്പെടുത്തിയെന്നും അമല്‍ പറഞ്ഞു. നേരത്തെ കോളജിലുണ്ടായ സംഘര്‍ഷത്തിന്റെ കാരണം അമലാണെന്നാരോപിച്ചായിരുന്നു മര്‍ദനം. അമലും എസ്എഫ്‌ഐ അനുഭാവിയാണ്.

റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് കോളേജില്‍ അടി നടന്നിരുന്നു. ഈ അടിയുടെ സൂത്രധാരന്‍ അമലാണെന്ന് പറഞ്ഞായിരുന്നു ആക്രമണം. അമലിന്റെ തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നു. മൂക്കില്‍നിന്ന് ചോരയൊലിച്ചപ്പോള്‍ മുഖംതാഴ്ത്തിനിന്നപ്പോള്‍ അതിനും സമ്മതിച്ചില്ലെന്ന് അമല്‍ പറയുന്നു. നേരേ നോക്കാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിര്‍ത്തി വിട്ടയച്ചത്. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അസഹനീയമായ വേദന അനുഭവപ്പെടുകയും അതോടെ വീട്ടില്‍ നടന്ന കാര്യം പറയുകയുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com