'സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകിയത് യുഡിഎഫ്'; മാത്യു കുഴൽനാടന് പി രാജീവിന്റെ മറുപടി

ഇന്ന് മാത്യു കുഴൽനാടൻ സ്വന്തം മുന്നണി നേതാക്കൾക്കെതിരെ ഉണ്ടയുള്ള വെടിയാണ് വെച്ചതെന്ന് പി രാജീവ്
'സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകിയത് യുഡിഎഫ്'; മാത്യു കുഴൽനാടന് പി രാജീവിന്റെ മറുപടി

തിരുവനന്തപുരം: സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകിയത് യുഡിഎഫെന്ന് പി രാജീവ്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ മാത്യു കുഴൽനാടന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ന് മാത്യു കുഴൽനാടൻ സ്വന്തം മുന്നണി നേതാക്കൾക്കെതിരെ ഉണ്ടയുള്ള വെടിയാണ് വെച്ചത്. കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ ഖനാനാനുമതി നൽകാൻ യുഡിഎഫ് തീരുമാനിച്ചു. പാരിസ്ഥിതിക പഠനം ഉൾപ്പടെ നിർത്തിവെച്ചു. ഖനനം നിർത്തി വെച്ചതും യുഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു. ട്രൈബ്യൂണൽ ഖനനത്തിന് അനുമതി നൽകി. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ് ട്രൈബ്യൂണലിൽ ഉള്ളത്. കേന്ദ്ര സർക്കാർ ഉത്തരവും കോടതി വിധിയും പാട്ടത്തിന് നൽകണമെന്നാണ്. ഈ സർക്കാർ ഇത് നടപ്പിലാക്കിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നായിരുന്നു കുഴല്‍നാടന്റെ ആരോപണം. സിഎംആര്‍എല്ലിന് ഖനനാനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയം മാറ്റിയെന്ന് വിമര്‍ശിച്ച കുഴല്‍നാടന്‍ സ്പീക്കര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറിയെന്നായിരുന്നു വിമര്‍ശനം.

നിയമസഭയില്‍ അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്‍ക്കുന്നതിന് സ്പീക്കര്‍ പരിധി വിട്ട് പെരുമാറി. എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല. ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില്‍ ഉന്നയിക്കാന്‍ ശ്രമിച്ചത്. സഭയില്‍ പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ മറുപടി നല്‍കേണ്ടി വരും. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര്‍ ഇടപെട്ടതെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു.

'സ്വകാര്യ കമ്പനികൾക്ക് ഖനനാനുമതി നൽകിയത് യുഡിഎഫ്'; മാത്യു കുഴൽനാടന് പി രാജീവിന്റെ മറുപടി
'യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി'; സിഎംആര്‍എല്ലിന് വേണ്ടി വ്യവസായ നയം മാറ്റിയെന്ന് കുഴല്‍നാടന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com