ബജറ്റിൽ പരിഗണിച്ചില്ല; സിപിഐ മന്ത്രിമാർക്ക് അതൃപ്തി

ബജറ്റ് പ്രസംഗത്തിന്റെ തലക്കെട്ടുകളിൽ പോലും വകുപ്പിനെ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം
ബജറ്റിൽ പരിഗണിച്ചില്ല; സിപിഐ മന്ത്രിമാർക്ക് അതൃപ്തി

തിരുവനന്തപുരം: ബജറ്റിൽ ആവശ്യമായ പരിഗണന നൽകിയില്ലെന്ന പരാതിയുമായി സിപിഐ മന്ത്രിമാർ. അതൃപ്തി അറിയിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിലും മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയും രംഗത്തെത്തി. ധനമന്ത്രിക്ക് അതൃപ്തി അറിയിച്ച് ഭക്ഷ്യമന്ത്രി കത്തുനൽകി. ബജറ്റ് പ്രസംഗത്തിന്റെ തലക്കെട്ടുകളിൽ പോലും വകുപ്പിനെ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം.

അതേസമയം, കേരളത്തിന് വലിയ രീതിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കാൻ കഴിയുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ അതിജീവിക്കാനുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതാണ് ഈ ബജറ്റ്. മൂന്നുവർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ബജറ്റാണ് എൽഡിഎഫിന്റെ മൂന്നാം സമ്പൂ‍‌ർണ ബജറ്റെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com