തെയ്യമ്പാട്ടിൽ ഗ്രൂപ്പിൻറെ ഹോം സോൾ ഫർണിച്ചർ ഷോറൂം കണ്ണൂർ താഴെചൊവ്വയിൽ പ്രവർത്തനം ആരംഭിക്കുന്നു

ഉദ്ഘാടനം ഡിസംബർ 11ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിക്കും

dot image

കണ്ണൂർ: 40 വർഷത്തിലധികമായി കേരളത്തിലും വിദേശങ്ങളിലുമായി വിവിധ ബിസിനസ് മേഖലകളിൽ പ്രവർത്തന പാരമ്പര്യമുള്ള കേരള ജനതയുടെ ഹൃദയം തൊട്ടറിഞ്ഞ തെയ്യമ്പാട്ടിൽ ഗ്രൂപ്പിൻറെ ഹോം സോൾ ഫർണിച്ചർ ഷോറൂമിന്റെ ഏഴാമത് ശാഖയുടെ ഉദ്ഘാടനം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഡിസംബർ 11ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് നിർവഹിക്കും. നിയമസഭാ സ്പീക്കർ ഷംസീർ ആണ് മുഖ്യാതിഥി.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ , പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ ടി ഒ മോഹനൻ, കണ്ണൂർ കോപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, കൗൺസിലർ കൗൺസിൽ എസ് ഷാഹിദ ,സിപിഐ ജില്ലാ കൗൺസിൽ സെക്രട്ടറി സി പി സന്തോഷ് കുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് തുടങ്ങിയവരുടെ സാന്നിധ്യവും ഉദ്ഘാടനം ചടങ്ങിൽ ഉണ്ടാവും. നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിംഗ് ഡയറക്ടർ എം എം വി മൊയ്തു ആദ്യ വില്പന സ്വീകരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂം സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മണിക്കൂറിലും ഓരോ ഗോൾഡ് കോയിൻ സമ്മാനം നൽകും.

ഫർണിച്ചർ വിൽപ്പന രംഗത്ത് കേരളത്തിൽ മറ്റാരേക്കാളും മുൻപന്തിയിൽ നിൽക്കുന്ന തെയ്യമ്പാട്ടിൽ ഗ്രൂപ്പിൻറെ പ്രത്യേകതകൾ ഏറെയാണ്. കോവിഡ് 19 നു ശേഷം ഫർണിച്ചർ വ്യാപാര രംഗത്ത് ഇൻറീരിയർ ഫിറ്റ്ഔട്ട്സിന്റെ വൻതോതിൽ ഉള്ള മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ കാലഘട്ടത്തിൻറെ അനിവാര്യതയ്ക്കനുസരിച്ച് ഏറ്റവും ആധുനികതയാർന്ന AI (Artificial intelligence) സാങ്കേതിക വിദ്യയെയും ഡിജിറ്റൽ ഫ്ലാറ്റ്ഫോം സമന്വയിപ്പിച്ച് രൂപകൽപ്പന ചെയ്തു. എന്നാൽ ഗുണനിലവാരത്തിലും ചാരുതയാർന്ന ഡിസൈനിങ്ങിലും കോംപ്രമൈസ് ചെയ്യാതെ നിർമിക്കപ്പെട്ടതുമായ ഹോംസോള് തെയ്യമ്പാട്ടിൽ ഫർണിച്ചർ ഷോറൂമിലെ ഓരോ ഉൽപ്പന്നങ്ങളും ഒന്നിനൊന്ന് മികച്ചതും കേരളത്തിലെ ഏത് തരം അകത്തളങ്ങൾക്കും വശ്യഭംഗി നൽകുന്നവയുമാണ്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കറുത്ത ചെരിപ്പെറിഞ്ഞ് കെ എസ് യു

കൂടാതെ കേരളത്തിൽ മറ്റാർക്കും നൽകാനാവാത്ത വിലയാണ് ഹോംസോള് തയ്യമ്പാട്ടിൽ ഷോറൂമിൽ ഫർണിച്ചർ ലഭ്യമാക്കുന്നത്. കേരളത്തിൻറെ യൂണിറ്റ് ജയ്പൂർ, മൊറാദാബാദ്, ഡൽഹി കൂടാതെ യൂറോപ്പ്യൻ രാജ്യങ്ങൾ മറ്റ് വിദേശ രാജ്യങ്ങളായ ഇന്ത്യനേഷ്യ, മലേഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഇന്നത്തെ ട്രെൻഡിന് അനുസരിച്ചുള്ള നിരവധി ഫർണിച്ചർ ഉൽപ്പന്നങ്ങൾ സാമ്പത്തികമായി ഏത് ശ്രേണിയിൽ പെട്ടവർക്കും യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന വിധത്തിൽ 50,000 സ്ക്വയർഫീറ്റിൽ 5 നിലകളിലായി ലോ ഔട്ട് ചെയ്തിരിക്കുന്നു.

ഫർണിച്ചർ കൂടാതെ ജ്വല്ലറി രംഗത്തും ഓട്ടോമൊബൈൽ രംഗത്തും തെയ്യമ്പാട്ടിൽ ഗ്രൂപ്പ് ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട്, മലപ്പുറം, ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഹോം സോൾ തെയ്യമ്പാട്ടിൽ തമിഴ്നാട്, കർണാടക, തെലുങ്കാന എന്നീ അയൽ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. തെയ്യമ്പാട്ടിൽ ഗ്രൂപ്പിൻറെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിലും കാലഘട്ടത്തിന്റെയും കാലാവസ്ഥയുടെയും മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഏറ്റവും പുതിയ ആധുനിക സജ്ജീകരണം ആയിരിക്കുമെന്ന് ചെയർമാൻ& മാനേജിംഗ് ഡയറക്ടർ ഷറഫുദീൻ തെയ്യമ്പാട്ടിൽ വൈസ് ചെയർമാൻ സി പി അബ്ദുറഹ്മാൻ ഡയറക്ട് മാരായ പി എസ് ജസിം, പി സി ഹനീഫ, എംപി സഹറാൻ, നജാത് തയ്യമ്പാട്ടിൽ, ഷാനിബ് തയ്യമ്പാട്ടിൽ എന്നിവർ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us