
സുല്ത്താന് ബത്തേരി: വയനാട് വകേരിയില് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കാനായി ലൊക്കേറ്റ് ചെയ്യുന്നതിനുള്ള നടപടികള് തുടങ്ങി. മേഖലയില് കടുവയ്ക്കായുള്ള തിരച്ചില് വനം വകുപ്പ് ആരംഭിച്ചു. തിരച്ചിലിന്റെ ഭാഗമായി കൂടുതല് ക്യാമറകളും സ്ഥാപിക്കും.
കടുവയെ പിടിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, ഉണ്ടായത് സ്വാഭാവിക കാലതാമസം: വനം മന്ത്രിമയക്കുവെടിവെക്കാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടികള് ആരംഭിച്ചത്. കടുവയെ പിടിക്കാന് നടപടികള് തുടങ്ങിയതിനാല് മോര്ച്ചറിക്ക് മുന്നിലെ സമരം നാട്ടുകാര് അവസാനിപ്പിച്ചു. കടുവയെ വെടിവെച്ച് കൊല്ലാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്ണമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. മയക്കുവെടി വെച്ച് പിടികൂടി, കൂട്ടിലടയ്ക്കുക എന്നതാണ് ഉത്തരവ്. ആദ്യ ഘട്ടത്തില് കൂട് വെച്ച് പിടികൂടാന് ശ്രമിക്കുക, രണ്ടാം ഘട്ടത്തില് മയക്കുവെടി വെക്കുക എന്നതാണ് നിര്ദേശം.
കടുവയെ തിരിച്ചറിഞ്ഞാല് വെടിവെച്ചുകൊല്ലുമെന്ന് വനംവകുപ്പ്; 'എല്ലാ ഒരുക്കങ്ങളും പൂര്ണ്ണം'കടുവയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിറക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു പ്രജീഷിന്റെ ബന്ധുക്കളും നാട്ടുകാരും. ഉത്തരവിറക്കിയതോടെ സമരം അവസാനിപ്പിച്ചു. പ്രജീഷിന്റെ മൃതദേഹം അഞ്ചുമണിയോടുകൂടി സംസ്കരിക്കും. പ്രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ സര്ക്കാര് നല്കും.