'ശബരിമലയില് ഭക്തർക്ക് വെള്ളം പോലും കിട്ടുന്നില്ല'; മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല

ഈ നിലയിലാണോ ശബരിമല തീർത്ഥാടനം ഒരുക്കേണ്ടതെന്ന് രമേശ് ചെന്നിത്തല

dot image

തിരുവനന്തപുരം: ശബരിമലയില് ഭക്തർക്ക് നിവർത്തിയില്ലാത്ത അവസ്ഥയെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭക്തര്ക്ക് വെള്ളം പോലും കിട്ടുന്നില്ല. ഈ നിലയിലാണോ ശബരിമല തീർത്ഥാടനം ഒരുക്കേണ്ടതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ശരിയായ നിലയിൽ ക്രമീകരണം ഒരുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമല ദര്ശനം ഒരു മണിക്കൂര് വര്ധിപ്പിക്കും; വൈകീട്ട് മൂന്നിന് നട തുറക്കും

നിലവില് ശബരിമലയില് ക്രമാധീതമായി തിരക്ക് വര്ദ്ധിച്ചിരിക്കുകയാണ്. 12 മണിക്കൂറിലധികമാണ് ഭക്തര്ക്ക് അയ്യപ്പ ദര്ശനത്തിനായി കാത്ത് നില്ക്കേണ്ടി വരുന്നത്. വലിയ നടപന്തലിലും, ഫ്ലൈ ഓവറിലുമാണ് ഭക്തര്ക്ക് മണിക്കൂറുകള് ദര്ശനത്തിന് കാത്ത് നില്ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന് അടിയന്തര നടപടി സ്വീകരിക്കാന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് പൊലീസിനും ദേവസ്വം അധികൃതര്ക്കും നിര്ദ്ദേശവും നല്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us