പ്രിയനേതാവിനെ അവസാനമായി കാണാൻ വൻ ജനക്കൂട്ടം; വിലാപയാത്ര പന്തളം കഴിഞ്ഞു

നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം
പ്രിയനേതാവിനെ അവസാനമായി കാണാൻ വൻ ജനക്കൂട്ടം; വിലാപയാത്ര പന്തളം കഴിഞ്ഞു

അടൂർ: പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ റോഡരികിൽ തടിച്ചുകൂടുന്നത് വൻ ജനക്കൂട്ടമാണ്. ഇനി കാനം രാജേന്ദ്രനില്ലാത്ത കാലമാണെന്ന് അവർക്കെല്ലാം അറിയാം. അതുകൊണ്ടാണ് അപ്രതീക്ഷിതമായ ഈ വിടവാങ്ങലിൽ രാഷ്ട്രീയകേരളം ഒന്നാകെ കാനത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തിച്ചേരുന്നത്. വിലാപയാത്ര പന്തളം പിന്നിട്ടു.

തലസ്ഥാനത്തുനിന്നും വിലാപയാത്ര കോട്ടയത്തേക്ക് എത്തുന്നതുവരെ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി വഴിമധ്യേ പ്രധാന കേന്ദ്രങ്ങളിൽ നിര്‍ത്തുന്നുണ്ട്. കോട്ടയം വാഴൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

പ്രിയനേതാവിനെ അവസാനമായി കാണാൻ വൻ ജനക്കൂട്ടം; വിലാപയാത്ര പന്തളം കഴിഞ്ഞു
ഇനി ജന്മനാട്ടിലേക്ക്; പ്രിയ നേതാവിനെ അവസാനമായി കാണാൻ ആയിരങ്ങൾ വഴിയരികിൽ

വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തിൽ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com