'പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്യൂണിസ്റ്റുകാരൻ'; കാനത്തിന്റെ വിയോ​ഗത്തിൽ രമേശ് ചെന്നിത്തല

'പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്യൂണിസ്റ്റുകാരൻ'; കാനത്തിന്റെ വിയോ​ഗത്തിൽ രമേശ് ചെന്നിത്തല

മികച്ച കമ്മ്യൂണിസ്റ്റ് നേതാവിനെയും സുഹൃത്തിനെയും നഷ്ടമായെന്നും എം എം ഹസന്‍

തിരുവനന്തപുരം: പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്യൂണിസ്റ്റുകാരനായിരുന്നു കാനം രാജേന്ദ്രനെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവായിരുന്നെന്നും പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

'പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്യൂണിസ്റ്റുകാരൻ'; കാനത്തിന്റെ വിയോ​ഗത്തിൽ രമേശ് ചെന്നിത്തല
വാക്കുകളിൽ മിതത്വം, തിരുത്തൽ ശക്തിയായി സിപിഐയെ നയിച്ചു; രാഷ്ട്രീയകേരളത്തിന് കാനം ആരായിരുന്നു?

തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാനും കാനം മടി കാണിച്ചിരുന്നില്ല. 1982-ൽ തങ്ങൾ ഒരുമിച്ചാണ് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച കമ്യൂണിസ്റ്റുകാരനായിരുന്നുവെന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ച കമ്യൂണിസ്റ്റുകാരൻ'; കാനത്തിന്റെ വിയോ​ഗത്തിൽ രമേശ് ചെന്നിത്തല
കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി, സംസ്കാരം മറ്റന്നാൾ

ശാന്തനും സൗമ്യശീലനുമെങ്കിലും നിലപാടുകളിലെ കാര്‍ക്കശ്യം കാനം രാജേന്ദ്രനെ ശാന്തഗംഭീരനായ കമ്യൂണിസ്റ്റ് നേതാവാക്കിയെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ പറഞ്ഞത്. നിയമസഭയില്‍ ഓരേ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. മികച്ച കമ്മ്യൂണിസ്റ്റ് നേതാവിനെയും സുഹൃത്തിനെയും നഷ്ടമായെന്നും എം എം ഹസന്‍ പറഞ്ഞു.

മികച്ച പാര്‍മെന്റേറിയനായിരുന്നു കാനം. അദ്ദേഹത്തോടൊപ്പം നിയമസഭയില്‍ ഓരേ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വളരെ അടുത്ത സൗഹൃദം സഭയക്ക് അകത്തും പുറത്തും പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തനും സൗമ്യശീലനുമാണെങ്കിലും നിലപാടുകളിലെ കാര്‍ക്കശ്യവും അടിയുറച്ച അഭിപ്രായ പ്രകടനവും അദ്ദേഹത്തെ ശാന്തഗംഭീരനായ കമ്യൂണിസ്റ്റ് നേതാവാക്കി. തൊഴിലാളി പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നല്‍കിയ കാനം സിപിഐ സെക്രട്ടറിയെന്ന നിലയിലും മികവ് പുലര്‍ത്തി. മികച്ച ഒരു കമ്യൂണിസ്റ്റ് നേതാവിനെയാണ് കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായതെന്നും ഹസന്‍ പറഞ്ഞു.

ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ (73) അന്ത്യം. സംസ്കാരം മറ്റന്നാൾ നടക്കും. ഇപ്പോൾ കൊച്ചി അമൃത ആശുപത്രിയിലുള്ള ഭൗതികശരീരം നാളെ രാവിലെ ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് എത്തിക്കും. നാളെ ഉച്ചക്ക് രണ്ട് മണി വരെ പി എസ് സ്മാരകത്തിൽ പൊതു ദർശനം ഉണ്ടാകും. തുടർന്ന് റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് വിലാപ യാത്രയായി എത്തിക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു. വാഴൂരിലെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്ക് സംസ്കാരം നടക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com