'ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പറവൂരില് കാണാമെന്ന് പറഞ്ഞത്'; സതീശനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

പറവൂരിലെ നവകേരള സദസ്സിലെ പ്രസംഗത്തിലുടനീളം പ്രതിപക്ഷത്തെയും പ്രതിപക്ഷനേതാവിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി.

dot image

കൊച്ചി: പറവൂരിലെ നവകേരള സദസ്സിലെ പ്രസംഗത്തിലുടനീളം പ്രതിപക്ഷത്തെയും പ്രതിപക്ഷനേതാവിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി. നവകേരള സദസ്സ് ബഹിഷ്കരിക്കാന് ആഹ്വാനം ചെയ്തത് പ്രതിപക്ഷ നേതാവാണെന്നും യുഡിഎഫ് കണ്വീനര് അങ്ങനെ പറഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ഡിഎഫിന് ഭരണത്തുടര്ച്ച കിട്ടിയതോടെ കോണ്ഗ്രസിന്റെ സാധാരണ നില തെറ്റി. നാട് ഒരുനിലക്കും മുന്നോട്ട് പോകാന് പാടില്ലെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. കോണ്ഗ്രസിന് വേണ്ടത് അധികാരം മാത്രമാണ്. വികസന പ്രവര്ത്തനങ്ങള് തടയുക എന്ന സമീപനം മാത്രമാണ് കോണ്ഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള് കോണ്ഗ്രസ് ഇല്ലാതാക്കുകയാണ്.

സര്ക്കാര് നടത്തുന്ന പരിപാടികള് നാട് ആകെ ആഘോഷിച്ചപ്പോള് പ്രതിപക്ഷം ബഹിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പല കൂട്ടായ്മകളും കേരളം കണ്ടിട്ടുണ്ടെങ്കിലും അതിന്റെയെല്ലാം മുകളിലാണ് നവകേരള സദസ്സ്. പറവൂരിലെ ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പറവൂരില് കാണാമെന്ന് പറഞ്ഞത്. അത് ജനങ്ങള് പാലിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.

'പറവൂരിലെ തമ്പുരാന്റെ 'കസേര സ്വപ്നം' സ്വപ്നം മാത്രമായിരിക്കും'; വി ഡി സതീശനെ പരിഹസിച്ച് സജി ചെറിയാൻ

വി ഡി സതീശനെ മന്ത്രിമാരും വിമര്ശിച്ചു. പറവൂരിലെ തമ്പുരാന് സ്വപ്നം കാണുന്ന കസേര സ്വപ്നം മാത്രമായിരിക്കുമെന്നാണ് മന്ത്രി സജി ചെറിയാന് പരിഹസിച്ചത്. കേരളത്തിലെ ഏറ്റവും മോശം മണ്ഡലം പറവൂരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മോശം ആശുപത്രി പറവൂരിലാണ്. സതീശന്റെ മണ്ഡലം കാട് മൂടി കിടക്കുകയാണ്. വി ഡി സതീശന് സമ്പൂര്ണ്ണ പരാജയമാണെന്നും നവകേരള സദസ്സിന്റെ വേദിയില് സജി ചെറിയാന് പറഞ്ഞു.

dot image
To advertise here,contact us
dot image