
തൃശ്ശൂർ: ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ്വ പരിപാടിയായി നവകേരള സദസ്സ് മാറുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തകർക്കാൻ ശ്രമിച്ച നേതാക്കൾ എല്ലാം എവിടെയോ പതിയിരിക്കുന്നു. വി ഡി സതീശൻ നവകേരള സദസ്സ് മൂലം അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
'ബഹുജന മുന്നേറ്റം യുഡിഎഫിലെ പാർട്ടികളിൽ പോലും ചേരി തിരിവ് ഉണ്ടാക്കി. നവകേരള സദസ്സ് കേരളത്തിലെ പാർട്ടികളിൽ ചലനമുണ്ടാക്കി.കേന്ദ്ര അവഗണനയെക്കുറിച്ച് പ്രതികരിക്കാൻ 18 എം പിമാർക്കും കഴിഞ്ഞില്ല. ഒടുവിൽ നാട്ടിൽ വന്ന് സ്വൈര്യമായി നടക്കാൻ കഴിയാത്തതുകൊണ്ടാണ് കോൺഗ്രസ് എം പി കേന്ദ്ര അവഗണന പാർലമെൻ്റിൽ പറഞ്ഞത്. യുഡിഎഫ് സെമി ബിജെപിയായി നടക്കുന്നു', ഇ പി ജയരാജന് പറഞ്ഞു..
എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചുവെല്ലുവിളിച്ച് നടന്നാൽ വികസനം നടക്കുമോ, തെറ്റിൽ നിന്ന് തെറ്റിലേക്ക് കോൺഗ്രസ് പോകുന്നു. നേതൃത്വത്തിന്റെ കുറവ് കോൺഗ്രസിനുണ്ട്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറി പറഞ്ഞതുകൊണ്ട് രക്ഷപ്പെടാം എന്ന് കരുതരുതെന്നും ഇ പി ജയരാജൻ പറഞ്ഞു .