
പാലക്കാട്: പാർട്ടി വിലക്ക് ലംഘിച്ച് മുസ്ലിം ലീഗ് നേതാവ് നവകേരള സദസ്സിൽ. പാലക്കാട് ജില്ലാ മുൻ വൈസ് പ്രസിഡന്റ് യു ഹൈദ്രോസ് ആണ് ഷൊർണൂരിലെ പ്രഭാതയോഗത്തിൽ പങ്കെടുത്തത്. നടപടിയുണ്ടാകുമെന്ന് അറിഞ്ഞിട്ടും നാടിനോട് പ്രതിബദ്ധത ഉള്ളത് കൊണ്ടാണ് യു ഡി എഫ് നേതാക്കൾ സദസ്സിലേക്ക് എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ വാഹനത്തിനു നേരെ യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി കാട്ടി.
മുസ്ലിം ലീഗ് നേതാവിനെ നവകേരള സദസ്സിൽ എത്തിച്ചാണ് പാലക്കാട് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. മുഖ്യമന്ത്രി വിളിച്ചാല് പങ്കെടുക്കേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്നായിരുന്നു പ്രഭാത സദസ്സിൽ പങ്കെടുത്ത ശേഷം യു ഹൈദ്രോസിന്റെ പ്രതികരണം.
'പൊലീസ് തന്നെ ഉന്നം വയ്ക്കുന്നു, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം': ഓയൂരിലെ കുട്ടിയുടെ അച്ഛന് റെജിനവകേരള സദസ്സിനെതിരെ ഒറ്റപ്പാലത്ത് കോൺഗ്രസുകാർ വാഴ വെച്ച് പ്രതിഷേധിച്ചു. മന്ത്രിമാരുടെ വാഹനത്തിനു നേരെ ഷൊർണ്ണൂർ മയിൽവാഹനം കമ്യൂണിറ്റി സെന്ററിന് സമീപത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളിലൂടെയുള്ള നവകേരള സദസ്സിന്റെ പര്യടനം തുടരുകയാണ്.