
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ ലഭിക്കാൻ കാരണം.
ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതാ മുന്നറിയിപ്പുണ്ട്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബർ 27 ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. നവംബർ 29 ഓടെ കാറ്റ് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
നെടുങ്കണ്ടത്ത് മരണവീട്ടിൽ സംഘർഷം,യുവാവിന് കുത്തേറ്റു; കേരള കോൺഗ്രസ് (എം) പ്രവർത്തകൻ കസ്റ്റഡിയിൽനവംബർ 27ന് തെക്കൻ ആൻഡമാൻ കടൽ വടക്കൻ ആൻഡമാൻ കടൽ എന്നീ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നവംബർ 28നും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമാണ് സാധ്യത. ഈ തീയതികളിൽ പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.