വ്യജ ഐഡി കാര്ഡ്; കെപിസിസിക്ക് പരാതി ലഭിച്ചു, മുന്വിധിയില്ലാതെ അന്വേഷണം നടത്തും: കെ സുധാകരന്

രാഹുലിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു അവിവേകം ഉണ്ടാകുമെന്ന് കരുതുന്നില്ല എന്നും കെ സുധാകരന്

dot image

തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് തിരഞ്ഞെടുപ്പില് വ്യജ ഐഡി കാര്ഡ് ഉപയോഗിച്ചു എന്ന വിഷയത്തില് കെപിസിസിക്ക് പരാതി ലഭിച്ചുവെന്നും പരാതിയില് അന്വേഷണം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുന്വിധിയോടെ കെപിസിസി വിഷയത്തെ സമീപിക്കില്ല എന്നും അന്വേഷണത്തിന് ഒരു സംഘത്തെ നിയോഗിക്കുമെന്നും സുധാകരന് അറിയിച്ചു. അന്വേഷണത്തിനു ശേഷം ആരോപണത്തില് വസ്തുതയുണ്ട് എന്നു തെളിഞ്ഞാല് നടപടി എടുക്കുമെന്നും സുധാകരന് പറഞ്ഞു.

രാഹുല് മാങ്കൂട്ടത്തിലുമായി സംസാരിച്ചു. അദ്ദേഹം നിരപരാധിയാണെന്നാണ് പറഞ്ഞത്. ഇപ്പോള് ഞാനത് വിശ്വസിക്കുന്നു. രാഹുലിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു അവിവേകം ഉണ്ടാകുമെന്ന് കരുതുന്നില്ല. അന്വേഷണത്തിന് ശേഷം തെറ്റ് സംഭവിച്ചു എന്നു തെളിഞ്ഞാല് നടപടി ഉണ്ടാകുമെന്നും സുധാകരന് പറഞ്ഞു.

വ്യാജ ഐഡി കേസ്: ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്

ഗവര്ണറും സര്ക്കാരും തമ്മിലുള്ള പ്രശ്നത്തില് ഇരുപക്ഷത്തും തെറ്റുണ്ടെന്നും സുധാകരന് പറഞ്ഞു. രണ്ട് കൂട്ടരും ചെയ്യുന്നത് തെറ്റാണെന്നും അവരെ ന്യായീകരിക്കാനോ വിമര്ശിക്കാനോ താന് ഇല്ലെന്നും സുധാകരന് പറഞ്ഞു. ഗവര്ണറുടെ നിലപാടില് മാറ്റം വരണം. ഗവര്ണറോട് ബഹുമാനത്തോടെ ഇടപെടാനുള്ള ബാധ്യത സര്ക്കാരിനുമുണ്ട്. ഗവര്ണറെ അപമാനിക്കാവുന്നതിന്റെ പരമാവധി അപമാനിച്ച സര്ക്കാരാണ് ഇടതുപക്ഷ സര്ക്കാരെന്നും കെ സുധാകരന് കുറ്റപ്പെടുത്തി.

വ്യാജ തിരിച്ചറിയല് കാര്ഡ് നിര്മ്മിച്ചത് എ ഗ്രൂപ്പിന് വേണ്ടി; പൊലീസ് റിമാന്ഡ് റിപ്പോര്ട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us