സിപിഐഎമ്മിന്റെ ഗുണ്ടാസദസ്; രാവിലെ മുതല്‍ ഗുണ്ടകള്‍ വണ്ടിയില്‍ വരുന്നതാണെന്ന് കെ സുധാകരന്‍

മുഖ്യമന്ത്രിക്ക് നാണമില്ലേ. ഈ സുരക്ഷാ സേന എവിടുന്ന് വന്നതാണെന്ന് കെ സുധാകരന്‍
സിപിഐഎമ്മിന്റെ ഗുണ്ടാസദസ്; രാവിലെ മുതല്‍ ഗുണ്ടകള്‍ വണ്ടിയില്‍ വരുന്നതാണെന്ന് കെ സുധാകരന്‍

കണ്ണൂര്‍: നവ കേരള സദസ്സിന്റെ ആകെ തുക ജനം വിലയിരുത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഉമ്മന്‍ചാണ്ടിയുടെ യാത്രയും ഈ യാത്രയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പറ്റുമോയെന്നും കെ സുധാകരന്‍ ചോദിച്ചു. കഴിഞ്ഞദിവസം നവ കേരള സദസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ചൂണ്ടികാട്ടിയാണ് കെ സുധാകരന്റെ വിമര്‍ശനം.

സിപിഐഎമ്മിന്റെ ഗുണ്ടാസദസ്; രാവിലെ മുതല്‍ ഗുണ്ടകള്‍ വണ്ടിയില്‍ വരുന്നതാണെന്ന് കെ സുധാകരന്‍
കരിങ്കൊടിക്കാരെ ആക്രമിച്ചില്ല; ബസിന് മുന്നിൽ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്; മുഖ്യമന്ത്രി

നവകേരള സദസ്സ് അല്ല മറിച്ച് ഗുണ്ടാ സദസ്സ് ആണ്. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന സംഭവം. മുഖ്യമന്ത്രിക്ക് സെക്യൂരിറ്റി കൊടുക്കുന്ന ഗുണ്ടകളാണ് ആക്രമിച്ചത്. നാടിനോടും ജനതയോടും കൂറുണ്ടെങ്കില്‍ പരിപാടിയുടെ പേര് മാറ്റണം. രാവിലെ മുതല്‍ ഗുണ്ടകള്‍ വണ്ടിയില്‍ വരികയാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്ക് നാണമില്ലേ. ഈ സുരക്ഷാ സേന എവിടുന്ന് വന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ആണോ. മുഖ്യമന്ത്രി മറുപടി പറയണം. തറ ഗുണ്ടകളാണ്. ഗുണ്ടകളെ കൊണ്ടുനടക്കുന്ന ഈ യാത്ര അപമാനകരമാണ്. യാത്ര തിരുവനന്തപുരത്ത് എത്തുമോയെന്നത് സംശയം. ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ മുഖ്യമന്ത്രിക്ക് കേരളത്തില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പലഭാഗങ്ങളിലായി പൊലീസും ഗുണ്ടകളും പാര്‍ട്ടി പ്രവര്‍ത്തകരും വഴികള്‍ അടച്ചുകെട്ടി സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ്. ഉളുപ്പുണ്ടോയെന്നും കെ സുധാകരന്‍ ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത് ഭീകരപ്രവര്‍ത്തനം ആണെന്ന് അഭിപ്രായപ്പെട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെ സുധാകരന്‍ മറുപടി നല്‍കി. എന്താണ് ഭീകര പ്രവര്‍ത്തനം എന്ന് ഇ പി ജയരാജന്‍ പറയണം. പൊലീസ് സ്റ്റേഷനില്‍ പോലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. പ്രവര്‍ത്തകരെ അടിക്കുമ്പോള്‍ ചിരിക്കുന്ന പൊലീസ് കാക്കിയുടുപ്പിന് അപമാനമാണെന്നും കെ സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com