യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തെക്കുറിച്ച് കെ സുരേന്ദ്രൻ പരാതി നൽകിയിരുന്നു
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐഡി കാർഡ് കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. നാളെ ഉച്ചയ്ക്ക് 12 മണിയോടെയായിരിക്കും മൊഴി എടുക്കുക. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തെക്കുറിച്ച് കെ സുരേന്ദ്രൻ പരാതി നൽകിയിരുന്നു.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി എന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്തു കൊണ്ടുവന്നത്. സംഭവത്തിൽ വ്യാജ കാർഡുകൾ ഉണ്ടാക്കുന്നതിന് ഉപയോഗിച്ച ആപ്പിന്റെ ഉറവിടം തേടുകയാണ് പൊലീസ്. സിആർ കാർഡ് ആപ്പ് സൈബർ ഡോം പരിശോധിക്കുകയാണ്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി എടുക്കും. മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യുവിനെ ചോദ്യം ചെയ്യും. ആപ്പിൽ ഉപയോഗിച്ച മദർ ഐഡി കാർഡ് റിപ്പോർട്ടറാണ് പുറത്തുവിട്ടത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; കണ്ണൂരിൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടു, പരാതിയുമായി സുധാകരൻ പക്ഷം

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്തുവന്നിരുന്നു. കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയുമായി കെ സുധാകരൻ പക്ഷം രംഗത്തെത്തിയിരുന്നു. ജില്ലയിൽ 2000ത്തിലേറെ ഒറിജിനൽ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം. ചേർത്ത വോട്ടുകൾ പോലും കണക്കിൽ ഇല്ലെന്നും പകുതി വോട്ടുകൾ കാണാനില്ലെന്നും ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥി ഫർസിൻ മജീദ് പ്രതികരിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, ആപ്പിന്റെ ഉറവിടം തേടി പൊലീസ്

തിരഞ്ഞെടുപ്പിൽ സുതാര്യതയില്ലായിരുന്നു. കള്ള വോട്ടുകൾ സ്വീകരിക്കുകയും ഒറിജിനൽ തള്ളുകയും ചെയ്തു. ഇതുസംബന്ധിച്ച് തെളിവുകൾ സഹിതം നേതൃത്വത്തിന് പരാതി നൽകും. പ്രശ്നങ്ങൾ നേതൃത്വം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നാണ് ഫർസിൻ മജീദ് പറഞ്ഞത്. പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനും എന്നിട്ടും നടപടി ആയില്ലെങ്കിൽ കോടതിയെ സമീപിക്കാനുമാണ് തീരുമാനം. പാർട്ടിക്ക് എതിരായല്ല സംസാരിക്കുന്നതെന്നും പാർട്ടിയിൽ തിരുത്തൽ ശക്തിയാകുമെന്നും ഫർസിൻ മജീദ് റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com