മിൽമയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ; ഭാസുരാംഗനു പകരം മണി വിശ്വനാഥ്

ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മിൽമ യൂണിയന്റെ തലപ്പത്ത് എത്തുന്നത്
മിൽമയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ; ഭാസുരാംഗനു പകരം മണി വിശ്വനാഥ്

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിന് പിന്നാലെ മിൽമ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയിൽ അഴിച്ചു പണി. കൺവീനർ സ്ഥാനത്തു നിന്ന് എൻ ഭാസുരാംഗനെ മാറ്റി ആലപ്പുഴ സ്വദേശി മണി വിശ്വനാഥിനെ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ ആയി നിയമിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മിൽമ യൂണിയന്റെ തലപ്പത്ത് എത്തുന്നത്. ഭാസുരാംഗന് അനുവദിച്ച വാഹനം മിൽമ തിരിച്ചെടുത്തു. ‌‌

ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ സിപിഐ പുറത്താക്കിയിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഗൗരവമുള്ള വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് നേതാക്കള്‍ പ്രതികരിച്ചു. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടിയെടുത്തിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഭാസുരാംഗനെ നേരത്തെ പ്രാഥമിക അംഗത്വത്തിലേക്ക് തരം താഴ്ത്തിയായിരുന്നു രണ്ടാമത്തെ നടപടി. 15 വര്‍ഷമായി സിപിഐ അംഗമാണ് ഭാസുരാംഗന്‍.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗന്‍റെ മകൻ അഖിൽ ജിത്തിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടിലും അഖിൽ ജിത്തിന്‍റെ ഹോട്ടലിലും ഉൾപ്പെടെ പരിശോധന നടത്തിയ ശേഷമാണ് അഖിൽ ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. അഖിലിന്റെ ആഡംബര കാറിൻറെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഇ ഡി പിടിച്ചെടുത്തു. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡിയുടെ പരിശോധന 35 മണിക്കൂർ പിന്നിട്ടു. കണ്ടല ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും പരിശോധന തുടരുകയാണ്. കസ്റ്റഡിയിലുള്ള അഖിലിന്റെ സാന്നിധ്യത്തിലാണ് കണ്ടല ബാങ്കിൻറെ മാറനെല്ലൂർ ടൗൺ ശാഖയിൽ ഇ ഡി പരിശോധന. ബാങ്കിലെ ലോക്കറുകളും തുറന്നു പരിശോധിച്ചു. തുറക്കാത്ത ലോക്കറുകൾ വെൽഡറുടെ സഹായത്തോടെ പുട്ട് പൊളിച്ചാണ് പരിശോധിച്ചത്. ബാങ്കിൽ വൻതുക നിക്ഷേപച്ചവരുടെ വിശദാംശങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്.

മിൽമയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ; ഭാസുരാംഗനു പകരം മണി വിശ്വനാഥ്
കണ്ടലബാങ്ക് തട്ടിപ്പ്;ഭാസുരാംഗന്‍ പ്രസിഡന്‍റായ 'ക്ഷീര'യിലും കോടികളുടെ ക്രമക്കേട്;പ്ലാന്റ് പൂട്ടിച്ചു

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ് നടക്കുന്നത്. എന്‍ ഭാസുരാംഗന്‍ നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിരുന്നു. ക്ഷീര പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

മിൽമയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ; ഭാസുരാംഗനു പകരം മണി വിശ്വനാഥ്
കണ്ടല ബാങ്ക് ക്രമക്കേട്; ഭാസുരാം​ഗന്റെ മകനും കസ്റ്റഡിയിൽ, ഇഡിയുടെ നിർണായക നീക്കം

Related Stories

No stories found.
logo
Reporter Live
www.reporterlive.com