തിരിച്ചടച്ച വായ്പാ തുക തട്ടി; 50 ലക്ഷം രൂപ നഷ്ടമായെന്ന് പരാതി, ഐസിഐസിഐ ബാങ്കിനെതിരെ കേസ്

തിരിച്ചടച്ച വായ്പാ തുക തട്ടി; 50 ലക്ഷം രൂപ നഷ്ടമായെന്ന് പരാതി, ഐസിഐസിഐ ബാങ്കിനെതിരെ കേസ്

ബാങ്ക് ലോണ്‍ ക്ലോസ് ചെയ്യുന്നതിനായി അമ്പത് ലക്ഷം രൂപ വഴുതക്കാട് ബാങ്ക് ശാഖ മുഖേന കൈമാറുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐസിഐസിഐ ബാങ്കില്‍ വന്‍ തട്ടിപ്പ്. തിരിച്ചടച്ച വായ്പാ തുക ബാങ്ക് ജീവനക്കാര്‍ തട്ടിയെന്നാണ് പരാതി. ബാങ്കിന്റെ പേരില്‍ വ്യാജ സ്റ്റേറ്റ്‌മെന്റ് നിര്‍മ്മിച്ച് 50 ലക്ഷം രൂപ തട്ടിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഐസിഐസിഐ വഴുതക്കാട് ശാഖക്കെതിരെയാണ് പരാതി. തിരുവനന്തപുരം സ്വദേശിയായ നവാസ് ഖാന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തു.

ബാങ്ക് ലോണ്‍ ക്ലോസ് ചെയ്യുന്നതിനായി അമ്പത് ലക്ഷം രൂപ വഴുതക്കാട് ബാങ്ക് ശാഖ മുഖേന കൈമാറുകയായിരുന്നു. 50 ലക്ഷത്തിന്റെ ചെക്കായിരുന്നു നവാസ് ഖാന്‍ കൈമാറിയത്. ഇതിന് പുറമേ ഐസിഐസിഐ ബാങ്കില്‍ റിക്വസ്റ്റ് മെയില്‍ ആയും ബാങ്കിന്റെ ആവശ്യപ്രകാരം കമ്പനിയുടെ ലെറ്റര്‍ ഹെഡില്‍ നേരിട്ടും അപേക്ഷ നല്‍കിയിരുന്നു.

തുടര്‍ന്ന് നവാസിന്റെ ഭാര്യയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബാങ്ക് തുക പിന്‍വലിക്കുകയും വ്യാജമായി നിര്‍മ്മിച്ച ബാങ്ക് സ്റ്റേറ്റ്‌മെന്റ് നല്‍കുകയുമായിരുന്നു. ഈ തുക പ്രതികള്‍ സാമ്പത്തിക തിരിമറി നടത്തി കൈക്കലാക്കിയെന്നാണ് പരാതി. ബാങ്ക് ഒന്നാം പ്രതിയായും ഡെപ്യൂട്ടി മാനേജര്‍ കിരണിനെ രണ്ടാം പ്രതിയായും മ്യൂസിയം പൊലീസ് കേസെടുത്തു. ഗൂഢാലോചന, വഞ്ചനാ കുറ്റം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com